• Mon. Feb 24th, 2025

24×7 Live News

Apdin News

aleena-bennys-death-has-been-reported-to-the-chief-minister | എല്‍ പി സ്‌കൂള്‍ അധ്യാപിക അലീന ബെന്നിയുടെ മരണം: കാത്തലിക് ലേ മെന്‍സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

Byadmin

Feb 21, 2025


aleena, benny, death, report, chief, minister

കോഴിക്കോട് : ആറ് വര്‍ഷമായി ശമ്പളം ലഭിക്കാത്തതില്‍ മനംനൊന്ത് എല്‍ പി സ്‌കൂള്‍ അധ്യാപിക ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കാത്തലിക് ലേ മെന്‍സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. താമരശേരി രൂപത കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി കൈക്കൂലി വാങ്ങിയാണ് നിയമനം നടത്താറുള്ളതെന്ന് പരാതിയില്‍ പറയുന്നു. യോഗ്യത നേടുന്ന ഉദ്യോഗാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാറില്ലെന്നും ആരോപണമുണ്ട്. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം വേണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഫെബ്രുവരി 19 നാണ് കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍ അധ്യാപികയായ അലീന ബെന്നി (29)യെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് വര്‍ഷമായി ചെയ്യുന്ന ജോലിയില്‍ ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമമാണ് അലീനയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു. കൊടിയ ചൂഷണങ്ങള്‍ നേരിട്ടെന്നും കുടുംബം പറഞ്ഞു.

താമരശേരി രൂപത കോര്‍പ്പറേറ്റ് മാനേജ്മെന്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എല്‍ പി സ്‌കൂളിലാണ് അഞ്ച് വര്‍ഷം അലീന ജോലി ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷമായി കോടഞ്ചേരി സെന്റ് ജോസഫ് എല്‍ പി സ്‌കൂളിലായിരുന്നു. വീട്ടില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയാണ് ഈ സ്‌കൂള്‍. ആദ്യത്തെ സ്‌കൂളില്‍ നിന്നും മാറുന്ന സമയത്ത് ശമ്പളം വേണ്ട എന്ന് മാനേജ്മെന്റ് എഴുതി വാങ്ങിയെന്നും സ്‌കൂളിലെ അധ്യാപകര്‍ തങ്ങളുടെ വേതനത്തില്‍ നിന്ന് പിരിച്ചെടുത്ത പണമാണ് അലീനയ്ക്ക് നല്‍കിയതെന്നുമുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.



By admin