സിബിഐ ചൊവ്വാഴ്ച കോടതിയിൽ അപേക്ഷ നൽകും

കേരള പോലീസ് തിരുവനന്തപുരത്ത് നിന്നും പിടികൂടിയ രാജ്യാന്തര കുറ്റവാളി അലക്സേജ് ബെസികോവിനെ അമേരിക്കക്കക്ക് കൈമാറാനുള്ള നടപടികൾ വിദേശകാര്യമന്ത്രാലയം ചൊവ്വാഴ്ച തുടങ്ങും. സിബിഐ ചൊവ്വാഴ്ച കോടതിയിൽ അപേക്ഷ നൽകും. ക്രിപ്റ്റോ കേസടക്കം വ്യാജമാണെന്നും അമേരിക്കയ്ക്ക് കൈമാറരുതെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. അതേസമയം, യാതൊരു ഭാവഭേതവുമില്ലാതെ, അലക്സേജ് കേരള പൊലീസിനോട് പൂർണമായും സഹകരിക്കുകയും ജയിലിലേക്ക് മാറ്റും മുൻപ് ഒരു സിഗരറ്റ് ചോദിക്കുകയും ചെയ്തു.
വർക്കലയിൽനിന്നും പിടിയിലായ രാജ്യാന്തര ക്രിപ്റ്റോ തട്ടിപ്പ് കേസ് പ്രതി അലക്സേജ് ബെസിക്കോവിനെ അമേരിക്കയ്ക്ക് കൈമാറാനാണ് സിബിഐയുടെ ഇന്റർപോൾ വിഭാഗം അനുമതി തേടുക. ഇന്നലെയാണ് കേരള പൊലീസ് ദില്ലി പട്യാല ഹൗസ് കോടതിയിൽ പ്രതിയെ ഹാജരാക്കിയത്. ചൊവ്വാഴ്ച വരെ ജുഡീഷ്യൽ കസ്റ്റഡയിലയച്ച പ്രതി ഇപ്പോൾ തിഹാറിലെ നാലാം നമ്പർ ജയിലിലാണുള്ളത്.