
ദില്ലി; ആഴക്കടല്‍ ഖനനത്തിനായുള്ള എല്ലാ നീക്കങ്ങളും നിര്‍ത്തിവെ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കത്തയച്ചു.ഖനനം അനുവദിക്കുന്ന ടെന്‍ഡറുകള്‍ റദ്ദാക്കണമെന്ന് രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു. പദ്ധതി ഉണ്ടാക്കുന്ന ആഘാതങ്ങളെ കുറിച്ച് പഠിക്കാതെ സ്വകാര്യ കമ്പനികള്‍ക്ക് കടല്‍ മണല്‍ ഖനനത്തിന് അനുമതി നല്‍കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേരളം ഗുജറാത്ത് ആന്‍ഡമാന്‍ നിക്കോബാര്‍ തീരങ്ങളില്‍ ഖനനം അനുവദിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ ശക്തമായി അപലപിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി കത്തില്‍ പറയുന്നു.