• Sat. Mar 1st, 2025

24×7 Live News

Apdin News

amebic-meningoencephalitis-claims-life-in-kozhikode. | കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Byadmin

Mar 1, 2025


മസ്തിഷ്ക ജ്വരം ബാധിച്ച് 13 ദിവസമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

death

കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച യുവതി മരിച്ചു. കുറ്റിക്കാട്ടൂർ ചെമ്മലത്തൂർ പേങ്കാട്ടിൽ മേത്തൽ ജിസ്ന (38) ആണു മരിച്ചത്. മസ്തിഷ്ക ജ്വരം ബാധിച്ച് 13 ദിവസമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: സുഭാഷ് (പ്രിൻസ് ടൈലറിങ് കുറ്റിക്കാട്ടൂർ). മകൻ: ശ്രീ സാരംഗ് (പ്ലസ് ടു വിദ്യാർഥി, സേവിയോ സ്കൂൾ ). പിതാവ്: ജയരാജൻ അമ്മ: ശാരദ.



By admin