ഔട്ട് ഹൗസില്‍ പോയതും ആയുധമെടുത്തതും ജനല്‍പ്പാളി തുറന്നതും മുറിക്കുള്ളില്‍ കടന്നതും വിശദീകരിച്ചു. ഇരുവരേയും കോടാലിക്ക് വെട്ടിയതും തലയിണ അമര്‍ത്തി പുറത്ത് കടന്നതും വിശദീകരിക്കുമ്പോഴും കൂസലേതുമില്ലായിരുന്നു.

കോട്ടയം: തനിക്കു മാസങ്ങളോളവും ഭക്ഷണവും നല്‍കിയ രണ്ടു പേരെ മൃഗങ്ങളെ കൊല്ലുന്നതിനേക്കാള്‍ ക്രൂരമായി കൊലപ്പെടുത്തിയിട്ടും കൂസലില്ലാതെ വിവരിച്ചു പ്രതി അമിത്. അരുംകൊല നടത്തിയതിന്റെയും തെളിവു നശിപ്പിച്ചതിന്റെയും രക്ഷപ്പെട്ടതിന്റെയും രീതികള്‍ വള്ളിപുള്ളി വിടാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ വിവരിച്ചു.
വൈകിട്ട് നാലരയോടെയായിരുന്നു വൈദ്യപരിശോധനയ്ക്ക് ശേഷം അമിതിനെ തെളിവെടുപ്പിനായി എത്തിച്ചത്. വീടിന് സമീപത്തെ തോടരിക് ചൂണ്ടി ഹാര്‍ഡ് ഡിസ്‌ക് വലിച്ചെറിഞ്ഞ സ്ഥലം കാട്ടിക്കൊടുത്തു. രണ്ട് പേര്‍ ഇറങ്ങി ചെളിയില്‍ പൂണ്ട ഹാര്‍ഡ് ഡിസ്‌ക് മുങ്ങിയെടുത്തു. പിന്നീടായിരുന്നു ശ്രീവത്സം വീട്ടിലെതെളിവെടുപ്പ്. നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് വന്‍ പേപാലീസ് കാവലില്‍ റോഡിനോട് ചേര്‍ന്ന മതില്‍ നിഷ്പ്രയാസം അമിത് ചാടിക്കടന്നു.
ഔട്ട് ഹൗസില്‍ പോയതും ആയുധമെടുത്തതും ജനല്‍പ്പാളി തുറന്നതും മുറിക്കുള്ളില്‍ കടന്നതും വിശദീകരിച്ചു. ഇരുവരേയും കോടാലിക്ക് വെട്ടിയതും തലയിണ അമര്‍ത്തി പുറത്ത് കടന്നതും വിശദീകരിക്കുമ്പോഴും കൂസലേതുമില്ലായിരുന്നു. ഒരു മണിക്കൂറോളം നീണ്ട തെളിവെടുപ്പ് കഴിയുമ്പോഴും കോപാകുലരായ നാട്ടുകാര്‍ പുറത്ത് കാത്തു നിന്നിരുന്നു. അമിതിനെ വേലക്കാരിയും മറ്റ് ജീവനക്കാരും തിരിച്ചറിഞ്ഞു.
കൊലപാതക സമയത്ത് കൈയിലുണ്ടായിരുന്ന രണ്ട് ഫോണ്‍ ഉപേക്ഷിച്ചെന്ന് അമിത് പറഞ്ഞ കോട്ടയം-കുമരകം റോഡിലെ അറുത്തൂട്ടി തോട്ടില്‍ വ്യാപക പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വിശദമായി പരിശോധിച്ച് ഫോണുകള്‍ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.