സ്വകാര്യ സര്‍വകലാശാല ബില്ലിന്റെ ചര്‍ച്ചയ്ക്കിടയിലാണ് ബഹളമുണ്ടായത്.

photo – facebook
തിരുവനന്തപുരം: കെ.ടി. ജലീല്‍ എംഎല്‍എയോട് രൂക്ഷമായി പ്രതികരിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. നിയമസഭയില്‍ പ്രസംഗം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും ജലീല്‍ അതിന് തയ്യാറാകാതിരുന്നതാണ് സ്പീക്കറെ ചൊടിപ്പിച്ചത്. ചെയറിനെ ജലീല്‍ മാനിക്കുന്നില്ലെന്നും സമയം കഴിഞ്ഞിട്ടും പ്രസംഗം നിര്‍ത്താത്തത് ധിക്കാരമെന്നു സ്പീക്കര്‍ പറഞ്ഞു. ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടും സഹകരിച്ചില്ലെന്നും ഷംസീര്‍ പറഞ്ഞു.
ജലീലിന് സഭയില്‍ പ്രത്യേക പ്രിവിലേജ് ഇല്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. സ്വകാര്യ സര്‍വകലാശാല ബില്ലിന്റെ ചര്‍ച്ചയ്ക്കിടയിലാണ് ബഹളമുണ്ടായത്. ചര്‍ച്യ്ക്കിടയിലാണ് ബഹളമുണ്ടായത്. ചര്‍ച്ചയില്‍ ജലീല്‍ പ്രസംഗം നിര്‍ത്താതെ തുടരുകയായിരുന്നു. ഇതോടെ ജലീലിന്റെ മൈക്ക് സ്പീക്കര്‍ ഓഫ് ചെയ്യുകയും ചെയ്തു.