• Thu. Nov 28th, 2024

24×7 Live News

Apdin News

An unusual deformity of a newborn in Alappuzha | ആലപ്പുഴയിലെ നവജാതശിശുവിന്റെ അസാധാരണ വൈകല്യം ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

Byadmin

Nov 28, 2024


uploads/news/2024/11/749057/infant-legs.jpg

ആലപ്പുഴയിലെ നവജാതശിശുവിന്റെ അസാധാരണ വൈകല്യം സംബന്ധിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ്. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കും. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നാണ് സൂചനകള്‍. സ്‌കാനിംഗ് റിപ്പോര്‍ട്ടില്‍ സൂചനയില്ലായിരുന്നെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

സംഭവത്തില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഗൈനക്കോളജിസ്റ്റ്മാരായ ഡോ ഷേര്‍ലി, പുഷ്പ എന്നിവര്‍ക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും എതിരെയാണ് ദമ്പതികള്‍ പരാതി നല്‍കിയിരിക്കുന്നത്. ആലപ്പുഴ അമ്മയും കുഞ്ഞും ആശുപത്രിക്കെതിരെയും സ്‌കാന്‍ ചെയ്ത മിഡാസ്, ശങ്കേഴ്‌സ് എന്നീ ലാബുകള്‍ക്കെതിരെയുമാണ് കേസ്.

അനീഷ്, സുറുമി ദമ്പതികളുടെ കുഞ്ഞാണ് അസാധരണ വൈകല്യങ്ങളുമായി ജനിച്ചത്. കുഞ്ഞിന്റെ മുഖത്തിന് അസാധാരണ രൂപം, തുറക്കാന്‍ കഴിയാത്ത വായ, സ്ഥാനം തെറ്റിയ, തുറക്കാത്ത കണ്ണ്, ഹൃദയത്തിന് ദ്വാരം തുടങ്ങിയ വൈകല്യങ്ങളോടെ ജനിച്ച ശിശുവിന് ജനനേന്ദ്രിയം ഉണ്ടെങ്കിലും സാരമായ വൈകല്യമാണുള്ളതെന്നാണ് ദമ്പതികള്‍ വ്യക്തമാക്കുന്നത്.

വൈകല്യങ്ങള്‍ ഗര്‍ഭകാലത്തെ സ്‌കാനിംഗില്‍ ഡോക്ടര്‍മാര്‍ അറിയിച്ചില്ലെന്നാണ് ദമ്പതികളുടെ പരാതി. ഏഴ് തവണ സ്‌കാന്‍ ചെയ്തിട്ടും വൈകല്യം ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്വകാര്യ ലാബില്‍ പരിശോധിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നുവെന്നാണ് ദമ്പതികള്‍ പറയുന്നത്. ആലപ്പുഴ സൗത്ത് പൊലീസ് കേസ് എടുത്തത് അന്വേഷണം ആരംഭിച്ചു.

സ്വകാര്യ ലാബില്‍ പരിശോധന നടത്തിയത് ഡോക്ടര്‍ ഇല്ലാതെയെന്ന് പൊലീസ് കണ്ടെത്തിയത്. രഹസ്യ അന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിലാണ് ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയത്. റിപ്പോര്‍ട്ടില്‍ ഡോക്ടറുടെ ഒപ്പും സീലും നല്‍കിയിട്ടുണ്ടെന്നും കണ്ടെത്തി. പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ടു പെണ്‍മക്കളുള്ള ദമ്പതികളുടെ മൂന്നാമത്തെ കുട്ടിക്കാണ് അസാധരണ വൈകല്യം്.



By admin