• Wed. Mar 12th, 2025

24×7 Live News

Apdin News

Another person arrested for making fake Aadhaar cards in Perumbavoor. | പെരുമ്പാവുരില്‍ വ്യാജ ആധാർ കാർഡ് നിർമ്മാണം നടത്തിയ ഒരാൾ കൂടി അറസ്റ്റിൽ

Byadmin

Mar 11, 2025


അസം മരിഗാൻ സരുചല സ്വദേശി റെയ്ഹാൻ ഉദ്ദീൻ (20) നെയാണ് പെരുമ്പാവുർ പോലീസ് അറസ്റ്റ് ചെയ്തത്.

arrest

പെരുമ്പാവുരില്‍ വ്യാജ ആധാർ കാർഡ് നിർമ്മാണം നടത്തിയ ഒരാൾ കൂടി അറസ്റ്റിൽ. അസം മരിഗാൻ സരുചല സ്വദേശി റെയ്ഹാൻ ഉദ്ദീൻ (20) നെയാണ് പെരുമ്പാവുർ പോലീസ് അറസ്റ്റ് ചെയ്തത്.

വ്യാജ ആധാർ നിർമ്മാണവുമായി ബന്ധപ്പെട്ട് അസം സ്വദേശിയായ ഹാരിജുൽ ഇസ്ലാമിനെ നേരത്തെ പിടികൂടിയിരുന്നു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മുൻസിപ്പൽ കെട്ടിടത്തിൽ മൈ -ത്രി മൊബൈൽ സ് എന്ന ഷോപ്പ് നടത്തി , അതിലായിരുന്നു നിർമ്മാണം’. ഒരു സ്ത്രീയുടെ പേരിൽ പുരുഷൻ്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ കാർഡ് നിർമ്മിച്ച് പ്രിൻറിംഗിന് തയ്യാറെടുക്കുമ്പോഴാണ് പിടിയിലാകുന്നത്.

വ്യാജ ആധാർഡ് നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ലാപ്പ്ടോപ്പ്, ലാമിനേഷൻ മെഷീനും, കളർ ഫോട്ടോസ്റ്റാറ്റ് പ്രിൻ്ററും, ലാമിനേഷൻ കവറുകളും, 25000 രൂപയും കണ്ടെടുത്തു. ഇതര സംസ്ഥാനത്തൊഴിലാളികൾക്കായിരുന്നു വ്യാജ ആധാർ കാർഡ് നിർമ്മിച്ച് നൽകിയിരുന്നത്. വ്യാജ ആധാർ കാർഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.



By admin