• Fri. Oct 4th, 2024

24×7 Live News

Apdin News

Anwar said that he will not sit with the opposition in the assembly | തന്നെ പ്രതിപക്ഷത്ത് എത്തിച്ചത് എല്‍ഡിഎഫ് ; നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ലെന്നും അന്‍വര്‍

Byadmin

Oct 4, 2024


uploads/news/2024/10/738744/pv-anwar.gif

മലപ്പുറം: നിയമസഭയില്‍ തന്നെ ഭരണപക്ഷത്ത് നിന്ന് പ്രതിപക്ഷത്തേക്ക് എത്തിച്ചതിന്റെ ഉത്തരവാദിത്വം എല്‍ഡിഎഫിനാണെന്നും സിപിഎമ്മിന് തന്നെ പ്രതിപക്ഷമാക്കാന്‍ വ്യഗ്രതയാണെന്നും വിമര്‍ശിച്ച് പി.വി. അന്‍വര്‍.

എന്തായാലും നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കാനില്ലെന്നും നിയമസഭയില്‍ സീറ്റില്ലങ്കില്‍ നിലത്തിരിക്കുമെന്നും എവിടെ ഇരിക്കണമെന്നത് നിയമവിദഗ്ദ്ധരുമായി കൂടിയാലോചിക്കും.

തനിക്കെതിരെ കേസുകള്‍ വെച്ച് എല്‍എല്‍എബിയ്ക്ക് പഠിക്കാന്‍ കഴിയുമോ എന്നാണ് ചിന്തിക്കുന്നതെന്നും ഇനിയും കേസുകള്‍ വന്നുകൊണ്ടേയിരിക്കുമെന്നും ചുരുങ്ങിയത് 100 കേസെങ്കിലും വരുമായിരിക്കാമെന്നും പി.വി. അന്‍വര്‍ പറഞ്ഞു. ഫോണ്‍ ചോര്‍ത്തുന്നതില്‍ കേസില്ല.

ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് പറഞ്ഞതിലാണ് കേസെന്നും ഇതെന്ത് നീതിയാണെന്നും പി വി അന്‍വര്‍ ചോദിച്ചു. താന്‍ കുത്തുന്നത് കൊമ്പനോടാണ്, തന്നെ വളഞ്ഞിട്ട് കുത്താന്‍ ശ്രമിക്കുന്നത് കുങ്കിയാനകളാണെന്നും പി വി അന്‍വര്‍ പരിസഹിച്ചു.



By admin