
കുത്തക മുതലാളിമാരും ഭൂ പ്രഭുക്കന്‍മാരും ഒഴികെയുള്ള ആര്‍ക്കും സിപി ഐ മ്മിലേക്ക് വരാമെന്ന് സിപി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഹകരിക്കണമെങ്കില്‍ വേറെ ഏതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്ന് ഈ പാര്‍ട്ടിയിലേക്ക് വരണം എന്നൊരു ചിന്ത ആളുകള്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ അങ്ങനെ ഒരു ധാരണ ഇപ്പോള്‍ ആരും വെക്കേണ്ടെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
വന്ദേ ഭാരത് വന്നപ്പോള്‍ കെ റെയിലിന്റെ ആവശ്യകത എല്ലാവര്‍ക്കും ബോധ്യപ്പെട്ടുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കെ സുധാകരന്‍ പ്രസംഗത്തില്‍ നടത്തുന്ന ഭീഷണികള്‍ ഒക്കെ പ്രസംഗത്തില്‍ മാത്രം ഒതുങ്ങുന്ന കാര്യമാണ്. ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പ് മായി ബന്ധപ്പെട്ട് സുധാകരന്‍ കോണ്‍ഗ്രസുകാരെ ഭീഷണിപ്പെടുത്തി പ്രസംഗിച്ചു.
സുധാകരന്റെ ഇത്തരം പ്രസംഗങ്ങളില്‍ കണ്ണുരുകാരായ തങ്ങള്‍ക്ക് പുതുമയില്ല. സിപിഐഎമ്മിനെ ആശ്രയിക്കാനാവാത്ത ചുരുക്കം ആളുകളെ ഇവിടെയുള്ളു. ആരെയും ഉള്‍ക്കൊള്ളാന്‍ ഉള്ള വിശാലത സിപിഐഎമ്മിനുണ്ട്.