• Sun. Mar 16th, 2025

24×7 Live News

Apdin News

ar-rahman-hospitalized-due-to-chest-pain-in-chennai | എ ആര്‍ റഹ്മാന് ദേഹാസ്വാസ്ഥ്യം ; അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Byadmin

Mar 16, 2025


റഹ്മാനെ ആഞ്ജിയോഗ്രാമിന് വിധേയമാക്കുമെന്നാണ് വിവരം.

uploads/news/2025/03/770001/5.gif

photo – twitter

ചെന്നൈ: എ ആര്‍ റഹ്മാനെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദനയെ തുടര്‍ന്നാണ് എ ആര്‍ റഹ്മാനെ ആശുപത്രിയിൽ എത്തിച്ചത്. 7.30ഓടെയാണ് റഹ്മാനെ ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

ഇസിജി, എക്കോകാര്‍ഡിയോഗ്രാം അടക്കമുള്ള പരിശോധനകള്‍ നടത്തി. റഹ്മാനെ ആഞ്ജിയോഗ്രാമിന് വിധേയമാക്കുമെന്നാണ് വിവരം. ആരോഗ്യസ്ഥിതി സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അപ്പോളോ ആശുപത്രിയിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘമാണ് എആര്‍ റഹ്മാനെ പരിശോധിക്കുന്നത്. പരിശോധന നടക്കുകയാണെന്നും എആര്‍ റഹ്മാന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.



By admin