• Sat. Mar 29th, 2025

24×7 Live News

Apdin News

Are Muslims Safe in Uttar Pradesh? | ‘‘രാജ്യത്ത് മുസ്‌ളീങ്ങള്‍ ഏറ്റവും സുരക്ഷിതര്‍ ഉത്തര്‍പ്രദേശില്‍ ; 100 ഹിന്ദുക്കള്‍ക്കിടയില്‍ ആയാല്‍ പോലും പ്രശ്‌നമില്ല’’

Byadmin

Mar 26, 2025


uploads/news/2025/03/772164/yogi-adithyanath.jpg

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മുസ്‌ളീങ്ങള്‍ സുരക്ഷിതരാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 100 ഹിന്ദുകുടുംബങ്ങള്‍ക്ക് ഇടയില്‍ ഒരു മുസ്‌ളീം കുടുംബം താമസിച്ചാല്‍ പോലും അവര്‍ എപ്പോഴും സുരക്ഷിതരായിരിക്കുമെന്നും പറഞ്ഞു. രാജ്യത്ത് എവിടെയെങ്കിലും മുസ്ലീങ്ങള്‍ സുരക്ഷിതരാണെങ്കില്‍ അത് ഉത്തര്‍പ്രദേശാണെന്നും ഇവിടെ ഹിന്ദുക്കള്‍ സുരക്ഷിതരാണെങ്കിലും മുസ്‌ളീങ്ങളും സുരക്ഷിതരായിരിക്കുമെന്നും എഎന്‍ഐ യ്ക്ക് നല്‍കിയ പോഡ്കാസ്റ്റില്‍ വ്യക്തമാക്കി.

ഇവിടെ 100 ഹിന്ദുക്കള്‍ക്കിടയില്‍ ഒരു മുസ്‌ളീം താമസിച്ചാല്‍ പോലും അവര്‍ സുരക്ഷിതരായിരിക്കും. എല്ലാ മതവിശ്വാസങ്ങള്‍ക്കും അതിന്റേതായ സ്വാതന്ത്ര്യം ഇവിടെയുണ്ട്. എന്നാല്‍ 100 മുസ്‌ളീം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദു കുടുംബങ്ങള്‍ സുരക്ഷിതരല്ലെന്നും പറഞ്ഞു. ബംഗ്‌ളാദേശും പാകിസ്താനും അഫ്ഗാനിസ്ഥാനുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്്. ഉത്തര്‍പ്രദേശില്‍, മുസ്ലീങ്ങളാണ് ഏറ്റവും സുരക്ഷിതര്‍. ഹിന്ദുക്കള്‍ സുരക്ഷിതരാണെങ്കില്‍, അവരും സുരക്ഷിതരാണ്. 2017 ന് മുമ്പ് യുപിയില്‍ കലാപങ്ങള്‍ ഉണ്ടായിരുന്നു. അന്ന് ഹിന്ദുക്കളുടെ കടകള്‍ കത്തിച്ചിരുന്നെങ്കില്‍, മുസ്ലീം കടകളും കത്തിയിരുന്നു. 2017 ന് ശേഷം കലാപങ്ങള്‍ നിലച്ചു. ഇപ്പോള്‍, ഹിന്ദുക്കള്‍ സുരക്ഷിതരാണെങ്കില്‍, മുസ്ലീങ്ങളും സുരക്ഷിതരാണ്…” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ഹോളി സമയത്ത് സാംബാലിലെ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ സമീപകാല ഉത്തരവിനും മുഖ്യമന്ത്രി മറുപടി നല്‍കി. ‘നിറങ്ങള്‍ കൊണ്ട് കളിക്കുകയാണെങ്കില്‍, അത് ആരുടെയെങ്കിലും മേല്‍ വയ്ക്കാന്‍ സാധ്യതയുണ്ട്, പക്ഷേ അത് ഒരാളുടെ വ്യക്തിത്വത്തെ നശിപ്പിക്കുന്നില്ല. മുഹറം സമയത്ത് ഘോഷയാത്രകള്‍ നടക്കുന്നുണ്ട്. അവരുടെ പതാകയുടെ നിഴല്‍ ഏതെങ്കിലും ഹിന്ദു വീട്ടിലോ ഒരു ഹിന്ദു ക്ഷേത്രത്തിന് സമീപമോ വീഴുന്നില്ലേ?” ‘ഇത് വീടിനെ അശുദ്ധമാക്കുമോ?

സമ്മതിക്കാത്ത ആര്‍ക്കും നിറങ്ങള്‍ പുരട്ടരുതെന്ന് കര്‍ശനമായ നിര്‍ദ്ദേശങ്ങളുണ്ട്… അവരും നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കില്ലേ?… നിങ്ങളും നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നു. പക്ഷേ നിറം പുരട്ടിയാല്‍ നിങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു, എന്തിനാണ് ഇരട്ടത്താപ്പ്?… പരസ്പരം കെട്ടിപ്പിടിക്കുക. നിരവധി മുസ്ലീങ്ങള്‍ ഞങ്ങളോടൊപ്പം ഹോളി കളിച്ചിട്ടുണ്ട്…” ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.



By admin