• Thu. Oct 17th, 2024

24×7 Live News

Apdin News

arun-kumar-namboothiri-sabarimala-head-priest. | എസ്. അരുണ്‍ കുമാര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി, ടി. വാസുദേവന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

Byadmin

Oct 17, 2024


-sabarimala

പത്തനംതിട്ട: എസ്. അരുണ്‍ കുമാര്‍ നമ്പൂതിരിയെ ശബരിമല പുതിയ മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണദ്ദേഹം. മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് തിരുമംഗലം ഇല്ലം ടി. വാസുദേവന്‍ നമ്പൂതിരിയും തിരഞ്ഞെടുക്കപ്പെട്ടു.

ശബരിമല സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് അരുണ്‍ കുമാര്‍ നമ്പൂതിരിക്ക് പുതിയ നിയോഗം ലഭിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ സന്നിധാനത്തായിരുന്നു നറുക്കെടുപ്പ്.

ശബരിമലയിലേക്ക് 25 പേരും മാളികപ്പുറത്തേക്ക് 15 പേരുമായിരുന്നു പ്രാഥമിക പട്ടികയില്‍ ഉണ്ടായിരുന്നത്. തന്ത്രിമാരായ കണ്ഠര് രാജീവ്, കണ്ഠര് ബ്രഹ്മദത്തന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, അംഗങ്ങളായ എ. അജികുമാര്‍ , ജി. സുന്ദരേശന്‍, സ്‌പെഷല്‍ കമ്മിഷണറും ജില്ലാ ജഡ്ജിയുമായ ആര്‍. ജയകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

പന്തളം കൊട്ടാരത്തിലെ കുട്ടികളായ ഋഷികേഷശ് വര്‍മ ശബരിമലയിലേയും എം. വൈഷ്ണവി മാളികപ്പുറത്തേയും കുറിയെടുത്തു.



By admin