
കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആസ്വാസമേകിയവരാണ് ആശാവര്‍ക്കര്‍മാരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളം ഒറ്റക്കെട്ടായി കെട്ടിപ്പിടിച്ച് അവര്‍ക്ക് മുത്തം കൊടുക്കണം, ആശാവര്‍ക്കറുമാരുടെ സമരത്തെ അടിച്ചമര്‍ത്താനായി സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണ്.
ജനങ്ങള്‍ ആശാവര്‍ക്കര്‍മാര്‍ക്കൊപ്പമാണ്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മഹിളാമോര്‍ച്ച നടത്തിയ സെക്രട്ടറിയേറ്റ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. സഹിഷ്ണുതയില്ലാതെയാണ് സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരോട് പെരുമാറുന്നത്. അത് വകവെച്ചു തരാന്‍ ബിജെപി ഒരുക്കമല്ല.ഒരു രൂപ കേരളത്തിന് കിട്ടേണ്ടത് കേന്ദ്രം തടഞ്ഞ് വെച്ചിട്ടില്ല. പിണറായി വിജയനും വീണാ ജോര്‍ജും എല്ലാം കേന്ദ്രത്തിന്റെ തലയിലിട്ട് രക്ഷപ്പെടാന്‍ നോക്കേണ്ട. വ്യാജപ്രചരണത്തിലൂടെ സമരം അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.