സെക്രട്ടറിയേറ്റില്‍ 36 ദിവസമായി രാപ്പകൽ സമരം ചെയ്യുന്ന ആശമാരെ സർക്കാർ അവഗണിക്കുന്നിൽ പ്രതിഷേധിച്ചാണ് ഉപരോധം.

ആശവർക്കർമാർ ഇന്ന് സെക്രട്ടറിയേറ്റ് ഉപരോധിക്കും. സെക്രട്ടറിയേറ്റില്‍ 36 ദിവസമായി രാപ്പകൽ സമരം ചെയ്യുന്ന ആശമാരെ സർക്കാർ അവഗണിക്കുന്നിൽ പ്രതിഷേധിച്ചാണ് ഉപരോധം.
ഇന്ന് വിവിധ ജില്ലകളിൽ ആശവർക്കർമാർക്കായി പാലീയേറ്റീവ് പരിശീലന പരിപാടി ആരോഗ്യ വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. സമരം പൊളിക്കാൻ ഉദ്ദേശിച്ചാണ് തിരക്കിട്ടുള്ള പരിശീലന പരിപാടിയെന്നും അടിയന്തര സ്വഭാവമില്ലാത്ത പരിശീലന പരിപാടി മാറ്റിവെക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. സർക്കാർ നടപടി സമരത്തെ പിന്തുണയ്ക്കുന്നവരോടുള്ള വെല്ലുവിളിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ 9.30 ഓടെയാണ് ആശമാർ സംഘടിക്കുക. ആശമാർക്ക് പുറമെ വിവിധ സംഘടനകളും പിന്തുണയുമായി ഉപരോധത്തിൽ പങ്കാളികളാകും.