• Fri. Oct 4th, 2024

24×7 Live News

Apdin News

assailants-entered-hospital-and-shot-and-killed-doctor-incident-happened-in-delhi | ആശുപത്രിയിൽ കയറി ഡോക്ടറെ വെടിവെച്ചു കൊന്നു; അക്രമികൾ ചികിത്സക്കെത്തിയവർ

Byadmin

Oct 4, 2024


നിമ ആശുപത്രിയിലെ ഡോക്ടർ ജാവേദ് അക്തറാണ് കൊല്ലപ്പെട്ടത്.

murder

ദില്ലി കാളിന്ദികുഞ്ചിൽ ആശുപത്രിക്ക് ഉള്ളിൽ കയറി ഡോക്ടറെ വെടിവെച്ചു കൊന്നു. നിമ ആശുപത്രിയിലെ ഡോക്ടർ ജാവേദ് അക്തറാണ് കൊല്ലപ്പെട്ടത്.

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ആശുപത്രിയില്‍ ചികിത്സക്ക് എത്തിയവരാണ് വെടിയുതിർത്തത്.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കാളിന്ദി കുഞ്ചിലെ നിമ ആശുപത്രിയില്‍ പതിവ് പോലെ ഡ്യൂട്ടിലായിരുന്നു ഡോക്ടര്‍ ജാവേദ് അക്തര്‍. ആ സമയത്താണ് പരിക്കുകളോടെ രണ്ടുപേര്‍ ചികില്‍സയ്ക്കെന്ന പേരില്‍ എത്തിയത്. ഡോക്ടറുടെ ക്യാബിനിലെത്തിയ രണ്ടംഗ സംഘം ഒരു പ്രകോപനവുമില്ലാതെ ജാവേദിനു നേരേ വെടിയുതിര്‍ത്തു. ശബ്ദം കേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയപ്പോഴേക്കും പ്രതികള്‍ ഓടി രക്ഷപ്പെട്ടിരുന്നു.

പതിനാറോ പതിനേഴോ വയസ്സു തോന്നിക്കുന്നവരാണ് കൊലപാതകം നടത്തിയത്. തലേദിവസം രാത്രിയും ഈ പ്രതികള്‍ ചികില്‍സയ്ക്കായി ആശുപത്രിയില്‍ എത്തിയിരുന്നു. ആസൂത്രിതമായ കൊലപാതകമാണ് ഇതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.



By admin