• Mon. Apr 21st, 2025

24×7 Live News

Apdin News

attack-in-nadapuram-jathiyeri-wedding-party-travelled-car | കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച കാറിനുനേരെ ആക്രമണം; ഏഴുമാസം പ്രായമുളള കുഞ്ഞിനുള്‍പ്പെടെ പരിക്ക്

Byadmin

Apr 20, 2025


car

കോഴിക്കോട്: നാദാപുരം ജാതിയേരിയില്‍ വിവാഹസംഘം സഞ്ചരിച്ച കാറിനുനേരെ ആക്രമണം. ഏഴുമാസം പ്രായമുളള കുഞ്ഞുള്‍പ്പെടെ കാറിലുണ്ടായിരുന്ന നാലുപേര്‍ക്ക് പരിക്കേറ്റു. ഇവരെ നാദാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് വിവാഹസംഘത്തില്‍പ്പെട്ട ആളുകള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. മുന്നില്‍ പോയിരുന്ന ഒരു വിവാഹസംഘത്തിന്റെ കാറിനു പിന്നിൽ മറ്റൊരു വിവാഹസംഘത്തിന്റെ കാര്‍ ഇടിക്കുകയായിരുന്നു.

ഇത് ചോദ്യംചെയ്തതോടു കൂടി സംഘര്‍ഷമുണ്ടായി. മുന്നിലുണ്ടായിരുന്ന കാറിന്റെ ചില്ല് പിന്നിലെ കാറിലുണ്ടായിരുന്നവര്‍ അടിച്ചുതകര്‍ത്തു. കാറിലുണ്ടായിരുന്ന ഏഴുമാസം പ്രായമുളള കുഞ്ഞിന് ചില്ല് ദേഹത്ത് തെറിച്ച് പരിക്കേറ്റു. സംഘര്‍ഷത്തില്‍ കുഞ്ഞിനെക്കൂടാതെ മൂന്നുപേര്‍ക്ക് കൂടി പരിക്കേറ്റു. അബിന്‍, അബിന്റെ സഹോദരി, സഹോദരീഭര്‍ത്താവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നാദാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.



By admin