ഏപ്രില്‍ 19 ന് കേരള വര്‍മ കോളേജ് റോഡില്‍ വച്ച് സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന രണ്ട് കോളേജ് വിദ്യാര്‍ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്
photo – facebook
തൃശൂര്‍:യൂട്യൂബര്‍ മണവാളൻ പോലീസ് കസ്റ്റഡിയിൽ. കേരളവർമ്മ കോളേജ് വിദ്യാർത്ഥികളെ കാർ അടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലാണ് മണവാളൻ എന്നറിയിപ്പെടുന്ന മുഹമ്മദ് ഷഹീൻ ഷായെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഏപ്രിൽ 19 ആയിരുന്നു സംഭവം. മോട്ടോർസൈക്കിൾ യാത്രയ്തിരുന്ന വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ ആയിരുന്നു മുഹമ്മദ് ഷഹീൻ ഷാ.
ഏപ്രില്‍ 19 ന് കേരള വര്‍മ കോളേജ് റോഡില്‍ വച്ച് സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന രണ്ട് കോളേജ് വിദ്യാര്‍ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഈ സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയത്. കേരളവര്‍മ കോളേജില്‍ വെച്ചുള്ള ഒരു തര്‍ക്കത്തെ തുടര്‍ന്നാണ് ഷഹീന്‍ ഷായുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം നടത്തിയത്.
സ്‌കൂട്ടറില്‍ വരികയായിരുന്ന മണ്ണുത്തി സ്വദേശിയായ ഗൗതം കൃഷ്ണയെ കൊലപ്പെടുത്താനായിരുന്നു ശ്രമം എന്നാണ് കേസ്. കാര്‍ വരുന്നത് കണ്ട് സ്‌കൂട്ടര്‍ റോഡിന് വശത്തേക്ക് ഒതുക്കിയെങ്കിലും ഷഹീനും സംഘവും വാഹനം ഇടിച്ചുകയറ്റി. സംഭവത്തില്‍ ഗൗതമിനും സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റു.