• Sun. Oct 6th, 2024

24×7 Live News

Apdin News

Attempted beheading of youth; Four people are under arrest | യുവാക്കളെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; നാലു പേര്‍ പിടിയില്‍

Byadmin

Oct 6, 2024


arrest, youth, killing attempt

photo; representative

ആലപ്പുഴ; യുവാക്കളെ തലയ്ക്കടിച്ച് കൊലപ്പെടുത്താനായി ശ്രമിച്ച കേസില്‍ നാല് പേര്‍ പിടിയില്‍. മധു ഭവനത്തില്‍ രാജീവന്‍, അരുണ്‍, സതീഷ്, ശരത്ത് എന്നിവരെയാണ് നൂറനാട് പോലീസ് കസ്റ്റഡിയിലെടുത്തത്.

സെപ്റ്റംബര്‍ 28ന് രാത്രി 11ഓടെ നൂറനാട് ചത്തിയറ ഭാഗത്ത് ഭഗവതി പടിക്കല്‍ വീട്ടില്‍ വീഞ്ജിത്തിനെയും (38), സുഹൃത്തായ രണ്‍ജിത്തിനെയും പ്രതികള്‍ മാരകായുധങ്ങളുമായി പതിയിരുന്ന് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം കടന്നു കളയുകയായിരുന്നു.

പരിക്കേറ്റ വീഞ്ജിത്തിനെയും രഞ്ജിത്തിനെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളിവിലായിരുന്ന പ്രതികളായ രാജീവിനെ വഞ്ചിമുക്ക് ഭാഗത്ത് നിന്നും അരുണിനെ ആനയടി ഭാഗത്ത് നിന്നും പിടികൂടി. തുടര്‍ അന്വേഷണത്തില്‍ പാവുമ്പ മുല്ലയ്ക്കല്‍ കിഴക്കതില്‍ സതീഷിനെയും പന്മന ലക്ഷം വീട് ശരത്തിനെയും കോട്ടയം രാമപുരം ഭാഗത്ത് നിന്നും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.



By admin