• Thu. Oct 31st, 2024

24×7 Live News

Apdin News

Ayodhya Sparkles With Over 25 Lakh Diyas On Deepotsav, A New Record | അയോദ്ധ്യ രാമക്ഷേത്രത്തിലെ ദീപാലങ്കാരം ഗിന്നസ് റെക്കോഡില്‍ ; കത്തിച്ചത് 25,12,585 എണ്ണം ചിരാതുകള്‍

Byadmin

Oct 31, 2024


uploads/news/2024/10/743991/ayodhya.jpg

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ 25 ലക്ഷം മണ്‍വിളക്കുകള്‍ ഒരുമിച്ച് കത്തിച്ചു പുതിയ ലോക റെക്കോര്‍ഡ്. സരയൂ നദിയുടെ തീരത്ത് 28 ലക്ഷത്തിലധികം ദിയകള്‍ സ്ഥാപിച്ചു 25,12,585 എണ്ണം കത്തിക്കാന്‍ കഴിഞ്ഞു. അത്ഭുതകരവും താരതമ്യപ്പെടുത്താനാകാത്തതും സങ്കല്‍പ്പിക്കാനാകാത്തതും എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ കാഴ്ചയെ വിശേഷിപ്പിച്ചത്.

28 ലക്ഷം ദീപങ്ങളെങ്കിലും കത്തിക്കാനായിരുന്നു സംഘാടകരുടെ പദ്ധതി. മഹത്തായതും ദിവ്യവുമായ ദീപോത്സവത്തിന് അയോധ്യയിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ”അയോധ്യധാമില്‍ നിന്ന് പുറപ്പെടുന്ന ഈ പ്രകാശകിരണം രാജ്യത്തുടനീളമുള്ള എന്റെ കുടുംബാംഗങ്ങളില്‍ പുതിയ ആവേശവും പുതിയ ഊര്‍ജ്ജവും നിറയ്ക്കും,’ പ്രധാനമന്ത്രി ഒരു ഓണ്‍ലൈന്‍ പോസ്റ്റില്‍ പറഞ്ഞു.

മ്യാന്‍മര്‍, നേപ്പാള്‍, തായ്ലന്‍ഡ്, മലേഷ്യ, കംബോഡിയ, ഇന്തോനേഷ്യ എന്നീ ആറ് രാജ്യങ്ങളിലെ കലാകാരന്മാരുടെ പ്രകടനങ്ങളോടെ, ഉത്തരാഖണ്ഡില്‍ നിന്നുള്ള രാം ലീല അവതരണത്തോടൊപ്പം, ദീപോത്സവം വിശുദ്ധ നഗരത്തിന്റെ ആത്മീയവും പരമ്പരാഗതവും സാംസ്‌കാരികവുമായ സത്ത പ്രദര്‍ശിപ്പിച്ചു. കൂടാതെ, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാരും പരിപാടികള്‍ അവതരിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ‘ആരതി’ നല്‍കി ദീപോത്സവത്തെ സ്വീകരിച്ചു. രാമായണ കലാകാരന്മാര്‍ അവതരിപ്പിച്ച രഥവും അദ്ദേഹം വലിച്ചു. ഈ വര്‍ഷത്തെ ദീപോത്സവത്തിനായി സാകേത് മഹാവിദ്യാലയം അതിമനോഹരമായ 18 ടേബിളുകളും 11 എണ്ണം ഇന്‍ഫര്‍മേഷന്‍ വകുപ്പും ഏഴെണ്ണം ടൂറിസം വകുപ്പും തയ്യാറാക്കിയിട്ടുണ്ട്.

തുളസീദാസിന്റെ രാമചരിതമാനസില്‍ നിന്ന് എടുത്ത ബാല്‍കാണ്ഡ്, അയോധ്യകാണ്ഡ്, ആരണ്യകാണ്ഡ്, കിഷ്‌കിന്ധകാണ്ഡ്, സുന്ദര്‍കാണ്ഡ്, ലങ്കാകാണ്ഡ്, ഉത്തരകാണ്ഡ് എന്നിവിടങ്ങളിലെ രംഗങ്ങള്‍ ടൂറിസം വകുപ്പിന്റെ ടേബിളില്‍ ചിത്രീകരിച്ചിരുന്നു. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ്‍ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ ദീപോത്സവമാണിതെന്നും ഈ പരിപാടിക്ക് മഹത്വവും ദിവ്യത്വവും നല്‍കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നും ഉത്തര്‍പ്രദേശ് മന്ത്രി ജയ്വീര്‍ സിംഗ് പറഞ്ഞു.



By admin