• Thu. Oct 31st, 2024

24×7 Live News

Apdin News

baselios-thomas-passes-away | യാക്കോബായ സഭാ അധ്യക്ഷന്‍ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സംസ്‌കാരം ശനിയാഴ്ച

Byadmin

Oct 31, 2024


സഭയുടെ കീഴിലുള്ള പള്ളി വക സ്ഥാപങ്ങളിലും നവംബർ 1, 2 തീയതികളിൽ അവിടുത്തെ ക്രമികരണങ്ങൾ അനുസരിച്ചു അവധി നൽകേണ്ടതാണ്.

uploads/news/2024/10/744031/8.gif

photo – facebook

കൊച്ചി :യാക്കോബായ സുറിയാനി സഭയുടെ തലവൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ (95) കാലം ചെയ്തു.കൊച്ചിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. പ്രതിസന്ധി ഘട്ടത്തിൽ സഭയെ ഒരുമിപ്പിച്ചു ചേർത്തുപിടിച്ച അധ്യക്ഷനായിരുന്നു.

ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സംസ്കാര ക്രമീകരണങ്ങൾ

ഭൗതിക ശരീരം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലെ ക്രമീകരണങ്ങൾക്കു ശേഷം ഇന്ന് രാത്രി ആശുപത്രിയിൽ നിന്ന് പെരുമ്പാവൂർ വഴി കോതമംഗലം ചെറിയ പള്ളിയിൽ എത്തിക്കുന്നു. തുടർന്ന് അവിടെ പൊതുദർശനത്തിന് വയ്ക്കുന്നു.

നാളെ (നവംബർ 1 വെള്ളി) രാവിലെ 8 മണിക്ക് വി. കുർബ്ബാന കോതമംഗലം ചെറിയ പള്ളിയിൽ നടക്കും.

9.30 ന് പരിശുദ്ധ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെയും വർക്കിംഗ് കമ്മിറ്റിയുടെയും സംയുക്ത യോഗം.

തുടർന്ന് 10.30 ന് സംസ്കാര ശുശ്രൂഷയുടെ പ്രാരംഭ ശുശ്രൂഷകൾ ആരംഭിക്കുന്നു.

ഉച്ചനമസ്ക്കാരം കഴിഞ്ഞ് 1 മണിക്ക് കോതമംഗലം ചെറിയ പള്ളിയിൽ നിന്ന് വലിയ പള്ളിയിൽ എത്തിച്ചേരുന്നു.

തുടർന്ന് 4 മണിക്ക് കോതമംഗലം വലിയ പള്ളിയിൽ നിന്ന് മൂവാറ്റുപുഴ വഴി പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ഭൗതിക ശരീരം എത്തിച്ചേരും. ശേഷം പൊതു ദർശനം.

നവംബർ 2ാം തീയതി ശനിയാഴ്ച രാവിലെ 8 മണിക്ക് പാത്രിയർക്കാ സെന്റർ മോർ അത്തനേഷ്യസ് കത്തീഡ്രലിൽ വി.കുർബ്ബാന ഉണ്ടായിരിക്കും.

3 മണിക്ക് കബറടക്ക ശുശ്രൂഷയുടെ സമാപന ശുശ്രുഷകൾ ആരംഭിക്കും.

ശ്രേഷ്ഠ ബാവായുടെ വിയോഗത്തിൽ പള്ളികളിലും പള്ളി വക സ്ഥാപനങ്ങളിലും 14 ദിവസത്തെ ദുഃഖാചരണം.

സഭയുടെ കീഴിലുള്ള പള്ളി വക സ്ഥാപങ്ങളിലും നവംബർ 1, 2 തീയതികളിൽ അവിടുത്തെ ക്രമികരണങ്ങൾ അനുസരിച്ചു അവധി നൽകേണ്ടതാണ്.

സഭയുടെ ദൈവാലയങ്ങളിൽ ദുഃഖാചരണം ആയത് കൊണ്ട് പെരുന്നാളുകളും ആചാരണങ്ങളും നടക്കുന്നു എങ്കിൽ അത് ആഘോഷങ്ങൾ ഇല്ലാതെ നടത്തപ്പെടേണ്ടത് ആണ്.



By admin