• Thu. Oct 10th, 2024

24×7 Live News

Apdin News

bbc-apologize-after-wrong-weather-warning | 14408 മൈൽ വേ​ഗതയിൽ ലണ്ടനിൽ കൊടുങ്കാറ്റ്; തെറ്റായ മുന്നറിയിപ്പ് നൽകിയ ബിബിസി ഖേദം പ്രകടിപ്പിച്ചു

Byadmin

Oct 10, 2024


ലണ്ടനിലുടനീളം 14408 മൈൽ വേ​ഗതയിൽ ചുഴലിക്കാറ്റ് വീശുമെന്നും നോട്ടിംഗ്ഹാമിലെ താപനില 404 ഡി​ഗ്രി സെൽഷ്യസായി ഉയരുമെന്നുമാണ് കഴിഞ്ഞ ദിവസം ബിബിസി റിപ്പോര്‍ട്ട് പൃറത്തുവിട്ടത്.

bbc apologize

ലണ്ടനിൽ ചുഴലിക്കാറ്റ് വീശുമെന്ന് കഴിഞ്ഞ ദിവസം തെറ്റായ മുന്നറിയിപ്പ് നൽകിയ ബിബിസി ഖേദം പ്രകടിപ്പിച്ചു. ലണ്ടനിലുടനീളം 14408 മൈൽ വേ​ഗതയിൽ ചുഴലിക്കാറ്റ് വീശുമെന്നും നോട്ടിംഗ്ഹാമിലെ താപനില 404 ഡി​ഗ്രി സെൽഷ്യസായി ഉയരുമെന്നുമാണ് കഴിഞ്ഞ ദിവസം ബിബിസി റിപ്പോര്‍ട്ട് പൃറത്തുവിട്ടത്.

ബിബിസിയുടെ കാലാവസ്ഥാ പ്രവചന, മുന്നറിയിപ്പ് ആപ്പിലാണ് ഭീമാബദ്ധം സംഭവിച്ചത്. ആപ്പിലെ അറിയിപ്പ് കണ്ട് പരിഭ്രാന്തരാകരുതെന്നും സാമ്പത്തിക പിഴയാണെന്നും കാലാവസ്ഥാ അവതാരകൻ സൈമൺ കിംഗ് എക്സ് പോസ്റ്റിൽ പറഞ്ഞു. തെറ്റുപറ്റിയതിൽ ഖേ​ദിക്കുന്നുവെന്നും പ്രശ്നം പരിഹരിക്കാൻ പരിശ്രമിക്കുന്നുവെന്നും ബിബിസി അറിയിച്ചു.



By admin