തൃശ്ശൂര്‍: പുതിയ ജില്ലാപ്രസിഡന്റുമാരെ പ്രഖ്യാപിച്ച ബിജെപി നാലു വനിതകളെയും അദ്ധ്യക്ഷ സ്ഥാനത്ത് നിയോഗിച്ചു. കാസര്‍ഗോഡ്, മലപ്പുറം, കൊല്ലം, തൃശൂര്‍ ജില്ലകളിലാണ് പുതിയ പ്രസിഡന്റുമാര്‍ വരുന്നത്. തൃശ്ശൂര്‍, കോട്ടയം, ഇടുക്കി എന്നിവിടങ്ങളില്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നാണ് ജില്ലാ പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചു. പാലക്കാട് ഈസ്റ്റില്‍ പ്രശാന്ത് ശിവനെയും തെരഞ്ഞെടുത്തു.
സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചത്. കാസര്‍കോട് എംഎല് അശ്വിനി, മലപ്പുറത്ത് ദീപ പുഴയ്ക്കല്‍, കൊല്ലത്ത് രാജി സുബ്രഹ്മണ്യന്, തൃശൂര്‍ നോര്‍ത്തില്‍ നിവേദിത സുബ്രഹ്മണ്യം എന്നിവരെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റായി വി സി വര്‍ഗീസിനെയും തൃശൂര്‍ സിറ്റി പ്രസിഡന്റായി ജസ്റ്റിന് ജേക്കബിനെയും തിരഞ്ഞെടുത്തു.
വന്‍ വിവാദം ഉണ്ടായ പാലക്കാട്ട് ഈസ്റ്റില്‍ പ്രശാന്ത് ശിവന് തന്നെ പ്രസിഡന്റായപ്പോള്‍ കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാലാണ്. അശ്വിനിയും ലിജിന്‍ ലാലും പ്രശാന്ത് ശിവനും അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു. വിമത നേതാക്കള്‍ പ്രശാന്ത്ശിവന്റെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കല്‍ പരിപാടിക്കെത്തിയില്ല. പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ഇല്ലെന്നും എല്ലാവരും സംതൃപ്തരാണെന്നും കെ.എസ്. രാധാകൃഷ്ണന് പറഞ്ഞു.