• Sun. Oct 20th, 2024

24×7 Live News

Apdin News

BJP as by-election candidates; Palakkad, C Krishnakumar, K Balakrishnan in Chelakkara, and Navya Haridas in Wayanad. | പാലക്കാട് സി കൃഷ്ണകുമാര്‍, ചേലക്കരയില്‍ കെ ബാലകൃഷ്ണന്‍, വയനാട്ടില്‍ നവ്യ ഹരിദാസ്‌; ബിജെപി സ്ഥാനാര്‍ത്ഥികളായി

Byadmin

Oct 20, 2024


പാലക്കാട് മണ്ഡലത്തില്‍ സി കൃഷ്ണകുമാര്‍, ചേലക്കരയില്‍ കെ ബാലകൃഷ്ണന്‍. വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നവ്യ ഹരിദാസ് എന്നിരാണ് ബിജെപിക്കായി കളത്തിലിറങ്ങുന്നത്.

bjp, palakakd, candidates

പാലക്കാട് ; നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ സി കൃഷ്ണകുമാര്‍ ബിജെപി സ്ഥാനാര്‍ഥി. ചേലക്കരയില്‍ കെ ബാലകൃഷ്ണനും താമര ചിഹ്നത്തില്‍ ജനവിധി തേടും.നവ്യ ഹരിദാസാണ് വയനാട് പാര്‍ലമെന്റ് മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കായി കളത്തിലിറങ്ങുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്ന കൃഷ്ണകുമാര്‍. മലമ്പുഴയില്‍ രണ്ട് തവണ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി. സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍ എന്നിവരുടെയും പേര് സ്ഥാനാര്‍ഥികളായി ഉയര്‍ന്നിരുന്നു. മെട്രോമാന്‍ ഇ ശ്രീധരനായിരുന്നു 2021ല്‍ പാലക്കാട് ബിജെപിക്കായി കളത്തിലെത്തിയത്. ഷാഫി പറമ്പിലിനു പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു അദ്ദേഹം.

ഇത്തവണ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് വിട്ടു വന്ന പി സരിന്‍ ഇടത് സ്വതന്ത്രനായി മത്സരിക്കുന്നു.

വയനാട് പ്രിയങ്ക ഗാന്ധിക്കെതിരെ ബിജെപി മത്സരിപ്പിക്കുന്ന നവ്യ ഹരിദാസ് മഹിള മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.കഴിഞ്ഞ രണ്ട് തവണ കോഴിക്കോട് കോര്‍പറേഷനിലെ കാരപ്പറമ്പ് വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറുമാണ് നവ്യ ഹരിദാസ്. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. സിപി ഐയുടെ സത്യൻ മൊകേരിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

ബിജെപിയുടെ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയാണ് കെ ബാലകൃഷ്ണന്‍. തിരുവില്വാമല മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. ചേലക്കരയിൽ യു ആർ പ്രദീപ് ആണ് സിപിഎം സ്ഥാനാർത്ഥി. കോൺ​ഗ്രസിന്റെ രമ്യ ഹരിദാസാണ് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി.



By admin