
തൃശൂര്‍: എംപുരാന്‍ സിനിമയിലെ നെഗറ്റീവിറ്റി ബിജെപിയെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉയരങ്ങളില്‍ എത്തിക്കുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍. എമ്പുരാന്‍ കാണുന്നവരെല്ലാം ബിജെപിയെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും ബിജെപി സൂപ്പര്‍താരത്തെപ്പോലെ ഉദിച്ചുയരുമെന്നും എല്ലാ വീടുകളിലും ബിജെപിയെപ്പറ്റി ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ വില്ലനായിട്ട് വന്നയാളാണ് മോഹന്‍ലാല്‍. ആ നെഗറ്റീവില്‍ നിന്നുമാണ് അദ്ദേഹം ഇത്രയും ഉയരത്തില്‍ എത്തിയത്. അതുനന്നെ ബിജെപിയ്ക്കും ഉണ്ടാകും. അതേസമയം എമ്പുരാന്‍ സിനിമ കണ്ടിട്ടില്ലെന്നും സിനിമ സിനിമയാണ് എന്നാണ് എം ടി രമേശ് പറഞ്ഞത്. സംസ്ഥാന അധ്യക്ഷനും അതാണ് പറഞ്ഞത്. താനും സിനിമ കാണുമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
അതേസമയം എംപുരാന്‍ വിഷയത്തില്‍ സുരേഷ്‌ഗോപി പ്രതികരിച്ചില്ല. എമ്പുരാന്‍ സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് നല്ലകാര്യങ്ങള്‍ സംസാരിക്കാനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞത്. ആശാമാര്‍ പറഞ്ഞിട്ടാണ് സമരത്തില്‍ ഇടപെട്ടതെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും സുരേഷ്‌ഗോപി പ്രതികരിച്ചു.