കൊച്ചി: മാപ്പ് പറയേണ്ട സാഹചര്യമില്ലെന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഹണിറോസിന്റെ പരാതിയില്‍ പോലീസ് അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂര്‍. ബോബി ചെമ്മണ്ണൂരിനെ കേസില്‍ കോടതിയില്‍ ഹാജരാക്കി. മാപ്പു പറയുമോ എന്ന ചോദ്യത്തിനായിരുന്നു താന്‍ തെറ്റൊന്നും ചെയ്തില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കിയത്. ഇന്നലെയായിരുന്നു ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തത്.
എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. 164 വകുപ്പ് പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ് ഇന്നലെ പോലീസിന് ലഭിച്ചതായി കൊച്ചി ഡിസിപി ജിജി അശ്വതി പറഞ്ഞു. അത് പരിശോധിച്ച് കൂടുതല്‍ വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കേണ്ടതുണ്ടോയെന്ന് തീരുമാനിക്കും. പ്രതിയുടെ സമാനമായ മറ്റ് പരാമര്‍ശങ്ങളും പരിശോധിക്കും.
നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ ഇന്നലെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വയനാട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത ബോബി ചെമ്മണ്ണൂരിനെ കൊച്ചിയിലേക്ക് കൊണ്ടുവരികയും ചെയ്തിരുന്നു. നിലവില്‍ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നതെന്നും ജാമ്യം ലഭിക്കുമോ എന്നത് കോടതിയാണ് തീരുമാനിക്കേണ്ടതെന്നും ഡിസിപി പറഞ്ഞു.
റിമാന്‍ഡ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി. ഹണിറോസിന്റെ പരാതി സിനിമാ പ്രചാരണം ലക്ഷ്യമിട്ടുള്ളതാണെന്ന വിമര്‍ശനവും എസിപി തള്ളി. റിലീസ് ചെയ്യാന്‍ ഇരിക്കുന്ന സിനിമയുടെ പ്രചാരണം ലക്ഷ്യമിട്ടാണ് ഹണി റോസിന്റെ പരാതി എന്നും അടുത്തദിവസം റിലീസ് ചെയ്യാനിരിക്കുന്ന സിനിമയില്‍ സ്ത്രീയുടെ പ്രതികാരമാണ് പ്രമേയം. ഇതിനു മുന്നോടിയായുള്ള പബ്ലിസിറ്റി സ്റ്റണ്ട് ആണ് നിലവില്‍ എന്ന ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകരുടെ വാദം തള്ളുകയാണ് പൊലീസ്.