• Wed. Jan 15th, 2025

24×7 Live News

Apdin News

boby-chemmanur-tendered-an-unconditional-apology-to-the-high-court | ‘നിരുപാധികം മാപ്പ്, ഇനി വായ തുറക്കില്ലെന്ന് ബോബി’; ഒടുക്കം മാപ്പ് സ്വീകരിച്ച് കോടതി, കേസ് തീർപ്പാക്കി

Byadmin

Jan 15, 2025


ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാത്ത ബോബി ചെമ്മണ്ണൂരിന്റെ നടപടിയിലും തുടര്‍ന്നുണ്ടായ പ്രവര്‍ത്തിയിലും കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചു

boby chemmanur

photo – facebook

കൊച്ചി: ഹൈക്കോടതിയില്‍ നിരുപാധികം മാപ്പ് അറിയിച്ച് വ്യവസായി ബോബി ചെമ്മണ്ണൂര്‍. കോടതിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. മാധ്യമങ്ങള്‍ വന്നുചോദിച്ചപ്പോഴുണ്ടായ പ്രതികരണമാണ് തന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് മാപ്പ് സ്വീകരിച്ച് കോടതി കേസ് തീര്‍പ്പാക്കി. ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാത്ത ബോബി ചെമ്മണ്ണൂരിന്റെ നടപടിയിലും തുടര്‍ന്നുണ്ടായ പ്രവര്‍ത്തിയിലും കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.

അയാള്‍ ഇന്നിറങ്ങിയാലും നാളെ ഇറങ്ങിയാലും കുഴപ്പമില്ല. കോടതിയെ വെല്ലുവിളിക്കുകയാണ്. അത് അംഗീകരിക്കാന്‍ സാധിക്കില്ല. പ്രഥമദൃഷ്ട്യാ ബോബി ചെമ്മണ്ണൂര്‍ തെറ്റുകാരനാണ് എന്നായിരുന്നു കോടതിയുടെ വിമര്‍ശനം. തുടര്‍ന്ന് ഇനി മേലാല്‍ വായ തുറക്കില്ലെന്ന് ബോബിയുടെ അഭിഭാഷകന്‍ അറിയിച്ചു. ബാക്കിയുള്ള അന്തേവാസികളുടെ വക്കാലത്ത് ഏറ്റെടുക്കുന്നത് കോടതിയെ വെല്ലുവിളിക്കുന്നതാണ് കോടതി നിരീക്ഷിച്ചു.

മറ്റു തടവുകാരുടെ പ്രശ്നങ്ങൾ ഉള്ളത് കൊണ്ടല്ല ജയിലിൽ നിന്ന് ഇറങ്ങാതിരുന്നത്. ഒരുപാട് പേർ ചെറിയ കേസുകളിൽ അകപ്പെട്ടവരുണ്ട്. നിവരവധി പേർ സഹായം ചോദിച്ചു. ബോച്ചെ ഫാൻസ് സഹായം ചെയ്തു വരുന്നുണ്ട്. അതിന് വേണ്ടി ഒരു കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. ഇനി ദ്വയാര്‍ത്ഥ പ്രയോഗങ്ങൾ ഉണ്ടാവില്ല. നിരുപാധികം മാപ്പുപറയുന്നു. ഈ പ്രശ്നങ്ങൾ ബിസിനസിനെ ബാധിച്ചിട്ടില്ല. ഒരാളെ വേദനിപ്പിക്കാൻ മനപ്പൂർവ്വം ഒന്നും പറഞ്ഞിട്ടില്ല. ഹണി റോസിനെ ഇനിയും ഉദ്ഘാടനത്തിന് വിളിക്കും. സെലിബ്രിറ്റിയെ വിളിച്ചതിലൂടെയുള്ള പബ്ലിസിറ്റി ആയിരുന്നു ലക്ഷ്യം. മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.



By admin