• Fri. Mar 7th, 2025

24×7 Live News

Apdin News

‘Britain must show diplomatic responsibility’ – India protests attempted attack on Jaishankar | ബ്രിട്ടന്‍ നയതന്ത്ര ഉത്തരവാദിത്വം കാണിക്കണം’- ജയശങ്കറിനു നേര്‍ക്കുണ്ടായ ആക്രമണ ശ്രമത്തില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ

Byadmin

Mar 7, 2025


jaishankar

ലണ്ടന്‍: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ നേര്‍ക്ക് ബ്രിട്ടനില്‍ വച്ചുണ്ടായ ആക്രമണ ശ്രമത്തില്‍ അപലപിച്ച് വിദേശകാര്യ മന്ത്രാലയം. ഖലിസ്ഥാന്‍ വിഘടനവാദികളാണ് ബ്രിട്ടന്‍ സന്ദര്‍ശനത്തിനായി എത്തിയ ജയശങ്കറിനു നേര്‍ക്ക് അക്രമിക്കാനായി പാഞ്ഞടുത്തത്. വിഷയത്തില്‍ യുകെ അവരുടെ നയതന്ത്ര ഉത്തരവാദിത്വം പാലിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഇന്ത്യ വ്യക്തമാക്കി.

‘വിദേശകാര്യ മന്ത്രിയുടെ യുകെ സന്ദര്‍ശന വേളയില്‍ സുരക്ഷാ ലംഘനം നടത്തിയതിന്റെ ദൃശ്യങ്ങള്‍ ഞങ്ങള്‍ കണ്ടു. വിഘടനവാദികളും തീവ്രവാദികളുമടങ്ങിയ ഒരു ചെറിയ സംഘത്തിന്റെ പ്രകോപനപരമായ പ്രവര്‍ത്തനങ്ങളെ അപലപിക്കുന്നു. ജനാധിപത്യ സ്വാതന്ത്ര്യങ്ങളുടെ ദുരുപയോ?ഗമാണ് അവിടെ നടന്നത്. ഇതിനെയും മന്ത്രാലയം അപലപിക്കുന്നു. ബ്രിട്ടന്‍ നയതന്ത്ര ഉത്തരവാദിത്വം പാലിക്കുമെന്നു പ്രതീക്ഷിക്കുന്നു’- മന്ത്രാലയം ഇറക്കിയ വിയോജന കുറിപ്പില്‍ പറയുന്നു

ലണ്ടനിലെ ചതം ഹൗസില്‍ ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് എസ് ജയശങ്കറിനു നേരെ ലണ്ടനില്‍ ആക്രമണശ്രമമുണ്ടായത്. കാറില്‍ കയറാനെത്തിയ ജയശങ്കറിന്റെ തൊട്ടടുത്തേക്ക് ഖാലിസ്ഥാന്‍ വിഘടനവാദികള്‍ മുദ്രാവാക്യം വിളികളുമായി പാഞ്ഞടുക്കുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ തടഞ്ഞു. പ്രതിഷേധക്കാരിലൊരാള്‍ ജയശങ്കറുടെ വാഹനത്തിന് അടുത്തേക്ക് പാഞ്ഞടുക്കുകയും ഇന്ത്യന്‍ പതാക വലിച്ചു കീറുകയും ചെയ്യുന്നതിന്റെ വിഡിയോ പുറത്തു വന്നിട്ടുണ്ട്.



By admin