• Wed. Oct 16th, 2024

24×7 Live News

Apdin News

by-election; The government cannot dismiss the allegation lightly | ഉപതെരഞ്ഞെടുപ്പ്‌; ആരോപണം നിസാരമായി തള്ളാന്‍ സര്‍ക്കാരിനാവില്ല; നവീന്‍ ബാബു മരിച്ച സംഭവം; ദിവ്യക്ക്‌ കുരുക്ക്‌, വരുമോ, ആത്മഹത്യാപ്രേരണക്കേസ്‌

Byadmin

Oct 16, 2024


kerala

തിരുവനന്തപുരം: കണ്ണൂര്‍ എ.ഡി.എം: കെ. നവീന്‍ ബാബു മരിച്ച സംഭവത്തില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി. ദിവ്യയ്‌ക്കെതിരേ ആത്മഹത്യാപ്രേരണയ്‌ക്കു കേസെടുക്കണമെന്ന ആവശ്യത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ച്‌ തീരുമാനം എടുക്കാന്‍ സര്‍ക്കാര്‍. സി.പി.എം. നേതൃത്വത്തിന്റെ നിലപാടും നിര്‍ണായകമാകും. നേതാക്കള്‍ക്കുള്ള പാര്‍ട്ടി മാര്‍ഗരേഖ ദിവ്യ ലംഘിച്ചെന്നാണ്‌ സി.പി.എം. സംസ്‌ഥാന നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.
മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും ദിവ്യയുടെ നടപടികള്‍ അതിരുവിട്ടതാണെന്നു വിലയിരുത്തിക്കഴിഞ്ഞു. സംസ്‌ഥാനത്ത്‌ ഉപതെരഞ്ഞെടുപ്പ്‌ ചൂടുള്ളതിനാല്‍ ഒരു ആരോപണവും നിസാരമായി തള്ളിക്കളയാന്‍ സര്‍ക്കാരിന്‌ കഴിയില്ല. ഈ വിഷയത്തില്‍ സി.പി.ഐയുടെ നിലപാടും സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കും. നവീന്‍ ബാബുവിന്റെ യാത്രയയപ്പ്‌ ചടങ്ങിലെ ദിവ്യയുടെ പ്രസംഗം സി.പി.എമ്മും അംഗീകരിക്കുന്നില്ല.
സര്‍ക്കാരിനെതിരായ പരസ്യ വെല്ലുവിളി കൂടിയായി റവന്യൂ വകുപ്പും ഇതിനെ വിലയിരുത്തുന്നു. കേസെടുക്കേണ്ട സാഹചര്യം വന്നാല്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്‌ഥാനം ദിവ്യയ്‌ക്ക് നഷ്‌ടമാകും. അടുത്ത സി.പി.എം സെക്രട്ടേറിയറ്റ്‌ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യും. ദിവ്യക്കെതിരേ പാര്‍ട്ടി തല നടപടിക്കും സാധ്യതയുണ്ട്‌.എ.ഡി.എമ്മിനെക്കുറിച്ച്‌ പരാതിയുണ്ടെങ്കില്‍ ദിവ്യക്ക്‌ സര്‍ക്കാരിനെ അറിയിക്കാമായിരുന്നു. എന്നാല്‍ ഒരു യാത്രയയപ്പ്‌ യോഗത്തില്‍ ക്ഷണിക്കാതെ കടന്നുചെന്ന്‌ മാധ്യമങ്ങളുടെ മുന്‍പില്‍ വച്ച്‌ പരസ്യമായി അപമാനിച്ചു. മുന്‍കൂട്ടി
തയാറാക്കിയ തിരക്കഥയ്‌ക്ക് അനുസൃതമായി മാധ്യമങ്ങളേയും ആ യോഗത്തിലേക്ക്‌ എത്തിച്ചു. സാധാരണ ഇത്തരം യോഗങ്ങളില്‍ മാധ്യമങ്ങള്‍ വരാറില്ല. അതുകൊണ്ട്‌ തന്നെ വ്യക്‌തമായ പദ്ധതിയോടെയായിരുന്നു ദിവ്യയുടെ നീക്കം. മാധ്യമശ്രദ്ധയ്‌ക്കും സൈബര്‍സ്‌പേസിലെ കൈയടിക്കും വേണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരെ പരസ്യമായി അവഹേളിച്ച ദിവ്യക്കെതിരേ സര്‍ീസ്‌ സംഘടനകളും പ്രതിഷേധത്തിലാണ്‌.ഈ സാഹചര്യത്തില്‍ കേസെടുക്കുന്നത്‌ അടക്കം സര്‍ക്കാര്‍ പരിശോധിക്കും.ഗൗരവമായ അന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടാകുമെന്ന്‌ റവന്യൂ മന്ത്രി കെ. രാജന്‍ പ്രതികരിച്ചിട്ടുണ്ട്‌. ‘ നവീന്‍ ബാബുവിനെക്കുറിച്ച്‌ ഇതുവരെ ഒരുപരാതിയും ഉണ്ടായിട്ടില്ല. നല്ല ഉദ്യോഗസ്‌ഥനാണ്‌ എന്നുതന്നെയാണ്‌ ഇതുവരെയുള്ള ധാരണ. കലക്‌ടറോട്‌ എത്രയും വേഗത്തില്‍ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. അതു ലഭിച്ചാലുടന്‍ ശക്‌തമായ നടപടികള്‍ സ്വീകരിക്കും’- മന്ത്രി വ്യക്‌തമാക്കി.



By admin