• Thu. Jan 9th, 2025

24×7 Live News

Apdin News

Capricorn lamp; The District Collector has banned the movement of tipper lorries from 13th to 15th of this month; Ban in Pathanamthitta | മകരവിളക്ക്; ഈ മാസം 13 മുതല്‍ 15 വരെ ടിപ്പര്‍ ലോറികളുടെ ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടര്‍; വിലക്ക് പത്തനംതിട്ടയില്‍

Byadmin

Jan 8, 2025


pathanamthitta, lorries

പത്തനംതിട്ട; മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ തിരക്ക് പരിഗണിച്ച് പത്തനംതിട്ട ജില്ലയില്‍ ടിപ്പര്‍ ലോറികള്‍ നിരോധിച്ച് ജില്ലാ കളക്ടര്‍. ശബരിമലയിലെ തിരക്ക് പരിഗണിച്ച് ജനുവരി 13 മുതല്‍ 15 വരെ എല്ലാതരം ടിപ്പര്‍ ലോറികളുടെയും ഗതാഗതം പത്തനംതിട്ട ജില്ലയില്‍ നിരോധിച്ചുവെന്ന് കളക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ജില്ലയില്‍ ഗതാഗത ക്രമീകരണവും വാഹനങ്ങളുടെ നിയന്ത്രണവുമുണ്ട്. തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കായാണ് നിയന്ത്രണമെന്നും കുറിപ്പില്‍ പറയുന്നു.



By admin