• Wed. Oct 16th, 2024

24×7 Live News

Apdin News

car-collided-with-lorry-and-rams-over-grotto-and-broke-handrails-in-alappuzha | ആലപ്പുഴയില്‍ സിഗ്നലില്‍ സമീപം ലോറിയും കാറും കൂട്ടിയിടിച്ചു: കുരിശ്ശടിയുടെ കൈവരി തകര്‍ന്നു

Byadmin

Oct 16, 2024


car, collide, lorry, grotto, break

ചാരുംമൂട്: അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി കുരിശ്ശടിയുടെ കൈവരികള്‍ തകര്‍ന്നു. ചാരുംമൂട് ടൗണിലുള്ള സെന്റ് മേരീസ് ദേവാലയത്തിന്റെ കുരിശ്ശടിയുടെ കൈവരികളാണ് തകര്‍ന്നത്. അര്‍ദ്ധ രാത്രിയോടെയായിരുന്നു സംഭവം. സിഗ്‌നല്‍ പോയിന്റില്‍ വച്ച് തമിഴ്‌നാട്ടില്‍ നിന്ന് വന്ന ലോറിയും കൊല്ലം സ്വദേശിയുടെ കാറും തമ്മില്‍ കൂട്ടിയിടിക്കുകയും കാര്‍ കുരിശ്ശടിയിലേക്ക് പാഞ്ഞുകയറുകയുമായിരുന്നു. ആര്‍ക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിലാണ് കൈവരികള്‍ തകര്‍ന്നത്. കുരിശ്ശടിക്ക് കേടുപാടില്ല. സമീപത്തെ ഫുട്പാത്തിന്റെ കൈവരികളും തകര്‍ന്നിട്ടുണ്ട്. നൂറനാട് പോലീസ് കേസെടുത്തു.



By admin