കായംകുളം: കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ ചേർന്ന മുൻ സി.പി.എം നേതാവായിരുന്ന ബിപിൻ സി. ബാബുവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാര്യ നൽകിയ സ്ത്രീധന പീഡന പരാതിയിലാണ് കരീലക്കുളങ്ങര പോലീസ് എഫ്.ഐ.ആർ ഇട്ടത്.
സ്ത്രീധനം ആവശ്യപ്പെട്ട് പ്രതി ആവലാതിക്കാരിയെ മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയതു. പിന്നീട് പരാതിക്കാരിയുടെ പിതാവില്‍ നിന്നും പത്തുലക്ഷം രൂപ സ്ത്രീധനമായി കൈപ്പറ്റി, പ്രതിയുടെ പരസ്ത്രീബന്ധം ചോദ്യം ചെയ്തതിന് മര്‍ദ്ദിച്ചു, തുടങ്ങിയ പരാതികളിന്മേലാണ് ബിപിനെതിരെ കേസ്.
സ്ത്രീധന പീഡനം, ശാരീരികോപദ്രവം തുടങ്ങിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ബിപിൻ സി ബാബു ഒന്നാം പ്രതിയും അമ്മ, മുൻ പത്തിയൂർ പഞ്ചായത്ത് പ്രസിഡണ്ടും, സി.പി.എമ്മിന്റെ ഏരിയാ കമ്മിറ്റി അംഗവുമായ പ്രസന്നകുമാരി രണ്ടാം പ്രതിയുമായാണ് കേസ് എടുത്തിട്ടുള്ളത്.
2024 ഫെബ്രുവരിയിൽ ലഭിച്ച പരാതിയിലാണ് കഴിഞ്ഞ ദിവസം എഫ്.ഐ.ആർ ഇട്ടിരിക്കുന്നത്. സ്ത്രീധനം ആവശ്യപ്പെട്ട് മർദ്ദിച്ചതായും, തുടർന്നും ശാരീരികമായി ഉപദ്രവിച്ചതായും എഫ്.ഐ ആറിൽ വിശദമാക്കിയിട്ടുണ്ട്.