
വഖഫ് നിയമ ഭേദഗതി ബില്ലിനെ അനുകൂലിച്ച് കാത്തോലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ. നിലവിലുള്ള വഖഫ് നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനയ്ക്കും മതേതര ജനാധിപത്യ
മൂല്യങ്ങള്‍ക്കും വിരുദ്ധമാണ്. നിയമപരമായ ഭേദഗതിയിലൂടെ മാത്രമേ ശാശ്വതമായ പരിഹാരമുണ്ടാവുകയുള്ളുവെന്നും സിബിസിഐ പ്രസ്താവനയില്‍ അറിയിച്ചു.
മുനമ്പം ഉള്‍പ്പടെയുള്ള ഭൂമി പ്രശ്നങ്ങള്‍ക്ക് വഖഫ് നിയമ ഭേദഗതിയിലൂടെ ശാശ്വത പരിഹാരം നല്‍കണം. നിലവിലുള്ള വഖഫ് നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനയ്ക്കും മതേതര ജനാധിപത്യ മൂല്യങ്ങള്‍ക്കും വിരുദ്ധമാണ്. മുനമ്പത്തെ 600ലധികം കുടുംബങ്ങളുടെ വസതികള്‍ വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നതിന് വഖഫ് ബോര്‍ഡ് ഈ വ്യവസ്ഥകള്‍ ഉപയോഗപ്പെടുത്തി – സിബിസിഐ വാര്‍ത്തകുറിപ്പില്‍ പറയുന്നു.
വഖഫ് നിയമഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പോകുന്ന ഘട്ടത്തില്‍ രാഷ്ട്രീയപാര്‍ട്ടികളും നിയമസഭാ അംഗങ്ങളും പക്ഷപാതരഹിതവും ക്രിയാത്മകവുമായ സമീപനം സ്വീകരിക്കണം. നിയമപരമായ ഭേദഗതിയിലൂടെ ശാശ്വതമായ ഒരു പരിഹാരം ഉണ്ടാകൂ. ഇത് ജനപ്രതിനിധികള്‍ തിരിച്ചറിയണം. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ സംരക്ഷിച്ച് കൊണ്ടാകണം മാറ്റമെന്നും സിബിസിഐ വ്യക്തമാക്കി.