• Sun. Apr 20th, 2025

24×7 Live News

Apdin News

‘CBI cannot leave all cases’; Supreme Court rejects Naveen Babu’s family’s plea on death of actor | എല്ലാ കേസും സിബിഐക്ക് വിടാനാകില്ല’; നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബത്തിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

Byadmin

Apr 17, 2025


cbi

ന്യൂഡല്‍ഹി: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. നവീന്‍ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം നിലവിലെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം അന്തിമഘട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ അന്വേഷണം സിബിഐക്ക് വിടേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ സുധാംശു ധൂലിയ, കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി തള്ളിയത്. എല്ലാ കേസുകളും സിബിഐക്ക് വിടണമെന്ന് പറയാനാകില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. സംസ്ഥാന പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും, കേസ് സിബിഐക്ക് കൈമാറി ഉത്തരവ് പുറപ്പെടുവിക്കണമെന്നുമായിരുന്നു മഞ്ജുഷ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.



By admin