ന്യൂഡല്‍ഹി: 2025ലെ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷയില്‍ നിന്നും സിലബസിന്റെ 15 ശതമാനം ഭാഗം വെട്ടികുറയ്ക്കാന്‍ നിര്‍ദേശിച്ചെന്ന വാര്‍ത്തകള്‍ തള്ളി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ (സിബിഎസ്ഇ). അത്തരം നയപരമായ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് സൂചിപ്പിച്ച ബോര്‍ഡ്, മൂല്യനിര്‍ണയ സമ്പ്രദായത്തിലോ പരീക്ഷാ നയത്തിലോ എന്തെങ്കിലും മാറ്റം വരുത്തിയിട്ടില്ലെന്നും വ്യക്തമാക്കി. സിബിഎസ്ഇയുടെ നയ തീരുമാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അംഗീകൃത ചാനലുകള്‍ വഴിയോ മാത്രമേ പ്രസിദ്ധീകരിക്കൂവെന്നും അറിയിച്ചു.
2025ലെ ബോര്‍ഡ് പരീക്ഷകള്‍ക്കായി 10, 12 ക്ലാസുകളിലെ സിലബസില്‍ 15 ശതമാനം വരെ കുറവ് സിബിഎസ്ഇ പ്രഖ്യാപിച്ചതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, നവംബര്‍ അവസാനത്തോടെ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളുടെ ടൈംടേബിള്‍ പുറത്തിറക്കും. 2025 ലെ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി പകുതിയോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.