
മലപ്പുറം : മലപ്പുറത്ത് ശക്തമായ മഴയില്‍ സ്‌കൂളിന്റെ മേല്‍ക്കൂരയിലെ സീലിംഗ് തകര്‍ന്ന് വീണു. മലപ്പുറം വണ്ടൂര്‍ വാണിയമ്പലം എല്‍പി സ്‌കൂളിന്റെ മേല്‍ക്കൂരയുടെ സീലിങ്ങാണ് തകര്‍ന്നത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ സെന്റ് ഓഫ് നടക്കുമ്പോഴാണ് സംഭവം. ശക്തമായ കാറ്റടിച്ചതോടെ കുട്ടികളെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. ഇതോടെ വന്‍ അപകടമാണ് ഒഴിവായത്. 250 ഓളം കുട്ടികളാണ് ഹാളിലുണ്ടായിരുന്നത്.