ഷീലാ സണ്ണിയെ കുടുക്കിയ വ്യാജലഹരിക്കേസിൽ ഷീലയുടെ മരുമകളുടെ സഹോദരിയെ പ്രതിയാക്കി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസിൽ നിർണായക വഴിത്തിരിവ്. ഷീലാ സണ്ണിയെ കുടുക്കിയ വ്യാജലഹരിക്കേസിൽ ഷീലയുടെ മരുമകളുടെ സഹോദരിയെ പ്രതിയാക്കി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
കാലടി സ്വദേശി ലിവിയാ ജോസിന് ഷീലാ സണ്ണിയോടുള്ള വൈരാഗ്യമാണ് വ്യാജലഹരി ബാഗില്‍ വയ്ക്കുന്നതിന് കാരണമെന്നാണ് പോലീസ് കണ്ടെത്തല്‍. പോലീസ് അന്വേഷണം തുടങ്ങുന്നതിന് തൊട്ടുമുമ്പ് വിദേശത്തേക്ക് കടന്ന ലിവിയയെ തിരിച്ചെത്തിക്കാന്‍ അന്വേഷണ സംഘം നീക്കം തുടങ്ങി.
ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ കുടുക്കിയ സംഭവത്തില്‍ മുഖ്യ സൂത്രധാരനും ഒന്നാം പ്രതിയുമായ നാരായണ ദാസിന്‍റെ അറസ്റ്റോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.