• Fri. Jan 24th, 2025

24×7 Live News

Apdin News

chendamangalam-massacre-accused-ritu-jayan-was-remanded | ചേന്ദമംഗലം കൂട്ടക്കൊലക്കേസ്: പ്രതി ഋതു ജയനെ റിമാന്‍ഡ് ചെയ്തു

Byadmin

Jan 24, 2025


chendamangalam, massacre, ritu, jayan, remand

കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊലപാതക കേസിലെ പ്രതി ഋതു ജയനെ റിമാന്‍ഡ് ചെയ്തു. പറവൂര്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിന് പിന്നാലെയാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. കൊലപാതകം നടന്ന വീട്ടിലെത്തിച്ച് ഇന്നലെ ഋതുവിന്റെ തെളിവെടുപ്പ് നടത്തിയിരുന്നു. സമീപത്തുള്ള ഋതുവിന്റെ വീട്ടിലും തെളിവെടുപ്പ് നടന്നു.

പറവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് വടക്കേക്കര പോലീസിന് നല്‍കിയിരുന്നത്. മൂന്നുദിവസം വിശദമായ ചോദ്യം ചെയ്യലും ഐഡന്റിഫിക്കേഷനും നടന്നു. ശേഷമായിരുന്നു സ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പ്. ജനരോഷം ഉണ്ടാകുമെന്ന സൂചനയില്‍ അതിരാവിലെ ആയിരുന്നു തെളിവെടുപ്പ്. ആക്രമണത്തില്‍ കൊല്ലപ്പെട്ട വിനിഷയുടെ മക്കള്‍ ഋതുവിനെ തിരിച്ചറിഞ്ഞു. ആറും പതിനൊന്നും വയസ്സുള്ള പെണ്‍കുട്ടികളാണ് കേസിലെ പ്രധാന സാക്ഷികള്‍. കുട്ടികളുടെ മൊഴി കഴിഞ്ഞദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. ചികിത്സയിലുള്ള ജിതിന്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.



By admin