• Sat. Jan 4th, 2025

24×7 Live News

Apdin News

chief-minister-pinarayi-vijayan-speech-on-commemorative-meeting-of-mt-vasudevan-nair | മതേതര കേരളത്തിന്റെ നന്ദി , എംടിയ്ക്ക് ഒരു രണ്ടാമൂഴം കൂടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചു’:മുഖ്യമന്ത്രി

Byadmin

Jan 1, 2025


എല്ലാവരേയും പോലെ ഞാനും ഏറെ വേദനയോടെയാണ് ഈ യോഗത്തിൽ പങ്കെടുക്കുന്നതെന്നും എം ടി ആരായിരുന്നു എന്നു ചിന്തിക്കാനുള്ള ഘട്ടമാണിതെന്നും മുഖ്യമന്ത്രി അനുസ്മരണ പ്രസം​ഗത്തിൽ പറഞ്ഞു.

chief minister

ടാ​ഗോർ തീയേറ്ററിൽ നടന്ന എം ടി വാസുദേവൻ നായർ അനുസ്മരണ യോ​ഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. എല്ലാവരേയും പോലെ ഞാനും ഏറെ വേദനയോടെയാണ് ഈ യോഗത്തിൽ പങ്കെടുക്കുന്നതെന്നും എം ടി ആരായിരുന്നു എന്നു ചിന്തിക്കാനുള്ള ഘട്ടമാണിതെന്നും മുഖ്യമന്ത്രി അനുസ്മരണ പ്രസം​ഗത്തിൽ പറഞ്ഞു.

മലയാള ഭാഷാ പ്രതിജ്ഞ നമുക്കായി തയ്യാറാക്കിത്തന്ന വ്യക്തിയും തുഞ്ചൻ പറമ്പിനെ ലോകത്തെങ്ങുമുള്ള സാഹിത്യകാരന്മാരുടെ തീർത്ഥാടന കേന്ദ്രമാക്കി വളർത്തിയ വ്യക്തിയുമാണ് എം ടിയെന്ന് പിണറായി വിജയൻ ഓർമപ്പിച്ചു. എം ടി അസുഖബാധിതനാണെന്ന് അറിഞ്ഞിരുന്നുവെങ്കിലും മുമ്പത്തെ പോലെ ഇപ്പോഴും ആ ഘട്ടങ്ങളെ മറികടന്ന് എം ടിക്ക് ജീവിതത്തിൽ ഒരു ‘രണ്ടാമൂഴം’ കൂടിയുണ്ടാവുമെന്നു പ്രതീക്ഷിച്ചിരുന്നു. ചുരുക്കിപ്പറഞ്ഞാൽ കാലത്തിനു നേർക്കു തിരിച്ചുപിടിച്ച മനസ്സായിരുന്നു എം ടിക്ക്. സാഹിത്യലോകത്ത് തൊട്ടതൊക്കെ പൊന്നാക്കിയ എഴുത്തുകാരനാണ് അദ്ദേഹമെന്നും മുഖ്യമന്തി കൂട്ടിച്ചേര്‍ത്തു.



By admin