• Sun. Oct 13th, 2024

24×7 Live News

Apdin News

/chief-minister-pinarayi-vijayans-reply-to-governor-on-gold-smuggling-antinational-remark-in-the-hindu-interview-malappuram-remark-row | പറയാത്ത വ്യാഖ്യാനങ്ങൾ നല്‍കരുത്; സ്വർണക്കടത്ത് രാജ്യവിരുദ്ധപ്രവർത്തനം; ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി

Byadmin

Oct 13, 2024


തനിക്കൊന്നും മറയ്ക്കാനില്ലെന്നും സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധമാണെന്നും എന്നാൽ താൻ പറയാത്ത വ്യാഖ്യാനങ്ങള്‍ ഗവര്‍ണര്‍ നല്‍കരുതെന്നും മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

chief miniser

ദ ഹിന്ദു പത്രത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശത്തിൽ വിശദീകരണം തേടിയ ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് രൂക്ഷമായ ഭാഷയിലാണ് മറുപടി നല്‍കിയത്. തനിക്കൊന്നും മറയ്ക്കാനില്ലെന്നും സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധമാണെന്നും എന്നാൽ താൻ പറയാത്ത വ്യാഖ്യാനങ്ങള്‍ ഗവര്‍ണര്‍ നല്‍കരുതെന്നും മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

തനിക്ക് വിശ്വാസ്യതയില്ലെന്ന ഗവർണ്ണറുടെ പരാമർശത്തിൽ ശക്തമായ പ്രതിഷേധവും രാജ്ഭവനെ മുഖ്യമന്ത്രി അറിയിച്ചു. സ്വർണം കടത്തുമായി ബന്ധപ്പെട്ട് രാജ്യവിരുദ്ധ ശക്തികള്‍ ഇത്തരം സാഹചര്യം മുതലാക്കുന്നതിനെക്കുറിച്ചാണ് താൻ പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

രാജ്യ സുരക്ഷയെ ബാധിക്കുന്ന സ്വര്‍ണക്കടത്തലിനെതിരെ നടപടിയെടുക്കേണ്ടത് സംസ്ഥാനത്തിന്‍റെ ഉത്തരവാദിത്വമാണ്. വിവരങ്ങള്‍ ശേഖരിക്കാനുള്ളതിനാലാണ് മറുപടി നൽകാൻ കാലതാമസം ഉണ്ടായത്. ബില്ലുകളിൽ ഒപ്പിടാത്ത ഗവര്‍ണറുടെ രീതി പൊതുസമൂഹം അംഗീകരിക്കില്ല.

ഗവര്‍ണറെ അധികാരപരിധിയും മറുപടിയിൽ മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി. ബില്ലുകളിൽ ഒപ്പിടാത്ത ഗവർണരുടെ രീതി പൊതു സമൂഹം അംഗീകരിക്കില്ലെന്നും മറുപടിയിൽ പറഞ്ഞു. കേരള പൊലീസിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലുള്ളത് അന്വേഷണ വിവരങ്ങൾ. അത് പ്രകാരമാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രസ്താവന നടത്തിയത്. പോലിസിന്‍റെ ഔദ്യോഗിക സൈറ്റില്‍ രാജ്യവിരുദ്ധ ശക്തികൾ സ്വർണ കടത്ത് പണം ഉപയോഗിക്കുന്നതായി ഇല്ലെന്നും സ്വർണകടത്ത് സംബന്ധിച്ച് താൻ പറയാത്ത വ്യാഖ്യാനങ്ങൾ ഗവർണർ നൽകരുതെന്നും മുഖ്യമന്ത്രി മറുപടിയിൽ പറഞ്ഞു.



By admin