കൊച്ചി: സെക്രട്ടേറിയേറ്റിനു മുന്നില്‍ അനധികൃത ബോര്‍ഡ് വച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഉത്തരവാദികളായവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. കോടതി കടുത്ത നിലപാട് എടുത്തതോടെ സംഭവത്തില്‍ പൊലീസ് കേസെടുത്തു.
കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ മുഖ്യമന്ത്രിയുടെ ഫ്‌ളക്‌സ് വെച്ചത്. സര്‍ക്കാരിന്റെ ഉത്തരവ് തന്നെയാണു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ലംഘിച്ചിരിക്കുന്നതെന്ന് കോടതി പറഞ്ഞു. ഫ്‌ലക്‌സ് തയാറാക്കിയ പരസ്യ ഏജന്‍സികള്‍, പ്രിന്റ് ചെയ്തവര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നിര്‍ദേശിച്ചു.