• Tue. Oct 8th, 2024

24×7 Live News

Apdin News

chief-ministers-malappuram-remarks-governer-wants-meeting-with-dgp-and-chief-secretary | മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും നേരിട്ടെത്താൻ ഗവര്‍ണറു​ടെ​ നിർദേശം

Byadmin

Oct 8, 2024


മുഖ്യമന്ത്രി പറഞ്ഞ മലപ്പുറത്തെ സ്വർണ്ണക്കടത്ത് -ഹവാലപണമിടപാട് കേസുകൾ നാളെ നേരിട്ടെത്തി വിശദീകരിക്കാൻ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും രാജ്ഭവൻ ആവശ്യപ്പെട്ടു.

governor

ഗവർണ്ണർ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അസാധാരണ നീക്കവുമായി രംഗത്ത് . മുഖ്യമന്ത്രി പറഞ്ഞ മലപ്പുറത്തെ സ്വർണ്ണക്കടത്ത് -ഹവാലപണമിടപാട് കേസുകൾ നാളെ നേരിട്ടെത്തി വിശദീകരിക്കാൻ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും രാജ്ഭവൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ കത്ത് നൽകിയിട്ടും മറുപടി ഇല്ലാത്തതിനാലാണ് ഇത്തരമൊരു തീരുമാനം.

മുഖ്യമന്ത്രിയുടെ ദി ഹിന്ദുവിലെ വിവാദ അഭിമുഖമാണ് പ്രശ്നം. മലപ്പുറത്തെ സ്വർണ്ണക്കടത്തിലെയും ഹവാല ഇടപാടിലെയും പണം ദേശദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് ഗവർണ്ണർ ഏറ്റെടുക്കുന്നത്. ഇത് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് രാജ്ഭവൻ കത്ത് നൽകിയിരുന്നു.

മറുപടി നൽകാതിരിക്കെയാണ് ഡിജിപിയോടൊപ്പം എത്താൻ ചീഫ് സെക്രട്ടറിക്കുള്ള നിർദ്ദേശം. ഒപ്പം ഫോൺ ചോർത്തലിനെ കുറിച്ചുള്ള പിവി അൻവറിന്‍റെ പരാമർശത്തിലും ഗവർണ്ണർ ആവശ്യപ്പെട്ട മറുപടി സർക്കാർ നൽകിയിട്ടില്ല. ഇതിലും വിശദീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.



By admin