• Sun. Oct 13th, 2024

24×7 Live News

Apdin News

Child Custody Dispute; Young man stabbed his wife to death, the incident happened in Thane | കുട്ടികളുടെ സംരക്ഷണത്തിനെച്ചൊല്ലി തര്‍ക്കം; യുവാവ് ഭാര്യയെ കുത്തിക്കൊന്നു, സംഭവം താനെയില്‍

Byadmin

Oct 13, 2024


murder

താനെ: കുട്ടികളെ സംരക്ഷിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവ് ഭാര്യയെ കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. 41 വയസുകാരനായ നദീം ഖാന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

മിറ റോഡ് സ്വദേശികളായ നദീം ഖാനും ഭാര്യ അംറിനും (36) രണ്ടും പത്തും വയസുള്ള രണ്ട് കുട്ടികളാണുള്ളത്. കുട്ടികളുടെ സംരക്ഷണത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ശനിയാഴ്ച രാവിലെ അംറിന്‍ പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍ അവിടെ ഉദ്യോഗസ്ഥര്‍ തിരക്കിലായിരുന്നതിനാല്‍ താന്‍ അല്‍പനേരം കഴിഞ്ഞ് വരാമെന്ന് പറഞ്ഞ് യുവതി പോയി എന്നാണ് പൊലീസിന്റെ ഭാഷ്യം.

കുട്ടിയെ കാണാന്‍ അടുത്തുള്ള സ്‌കൂളിലേക്കാണ് അംറിന്‍ പോയത്. എന്നാല്‍ പോകുന്നതിനിടെ അംറിനും ഭര്‍ത്താവും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനൊടുവിലാണ് ഇയാള്‍ ഭാര്യയെ കുത്തിക്കൊന്നത്. സംഭവത്തില്‍ പൊലീസ് കൊലപാതക കുറ്റം ചുമത്തി നദീം ഖാനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം തുടരുകയാണെന്ന് മിറ റോഡ് പൊലീസ് അറിയിച്ചു.



By admin