• Thu. Dec 26th, 2024

24×7 Live News

Apdin News

Christmas celebration: A young man died after falling from a tree during preparations | ക്രിസ്മസ് ആഘോഷം: ഒരുക്കങ്ങള്‍ക്കിടെ മരത്തില്‍ നിന്നും വീണു, സ്‌കാന്‍ നിര്‍ദേശിച്ചെങ്കിലും കാര്യമാക്കിയില്ല; യുവാവ് മരിച്ച നിലയിൽ

Byadmin

Dec 25, 2024


kerala

കിളിമാനൂർ: ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് അലങ്കാരത്തിനായി മരത്തിൽ കയറി വീണു പരുക്കേറ്റ യുവാവ് മരിച്ചനിലയില്‍. കിളിമാനൂർ ആലത്തുകാവ് സ്വദേശി എ.എസ് അജിൻ (24) ആണ് മരിച്ചത്.

അലങ്കരിക്കാനായി മരത്തില്‍ കയറിയപ്പോള്‍ കാല്‍ തെന്നി താഴേക്ക് വീഴുകയായിരുന്നു. പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തലയ്ക്ക് സ്‌കാന്‍ ചെയ്യുന്നത് അടക്കം വിദഗ്ധ ചികിത്സ നിര്‍ദേശിച്ചിരുന്നെങ്കിലും ഡോക്ടറുടെ നിർദ്ദേശം കാര്യമാക്കാതെ വീട്ടിൽ വന്ന് വിശ്രമിക്കുകയായിരുന്നു അജിൻ.

തലയ്ക്ക് ക്ഷതമേറ്റതാകാം മരണകാരണമെന്നാണ് നിഗമനം. അരശുവിള നാട്ടുകൂട്ടം ക്ലബ്ബിന്റെ ക്രിസ്മസ് ആഘോഷ പരിപാടി ഒരുക്കങ്ങൾക്കിടയായിരുന്നു അപകടം.



By admin