• Mon. Apr 7th, 2025

24×7 Live News

Apdin News

Class 8th exam results today; Students who could not score 30 percent marks will have to re-exam | 8ാം ക്ലാസ് പരീക്ഷാഫലം ഇന്ന്; 30 ശതമാനം മാര്‍ക്ക് നേടാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ

Byadmin

Apr 6, 2025


students, results

photo; representative

തിരുവനന്തപുരം; 8ാം ക്ലാസ് പരീക്ഷയുടെ ഫലപ്രഖ്യാപനം ഇന്ന്. ഒരോ വിഷയത്തിലും 30 ശതമാനം മാര്‍ക്ക് നേടാത്ത വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ നാളെ രക്ഷാകര്‍ത്താക്കളെ അറിയിക്കും. ആ കുട്ടികള്‍ക്ക് ഏപ്രില്‍ 8 മുതല്‍ 24 വരെ അധിക ക്ലാസ്സുകള്‍ നടത്തും. ഏപ്രില്‍ 25 മുതല്‍ 28 വരെ പുനഃപരീക്ഷ നടക്കും. തുടര്‍ന്ന് ഏപ്രില്‍ 30 ന് ഫലപ്രഖ്യാപനം നടത്തും.

സംസ്ഥാനത്ത് 1229 സര്‍ക്കാര്‍ സ്‌കൂളുകളിലും 1434 എയ്ഡഡ് സ്‌കൂളുകളിലും 473 അണ്‍എയ്ഡഡ് സ്‌കൂളുകളിലുമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ എട്ടാം ക്ലാസിലെ വാര്‍ഷിക പരീക്ഷ നടത്തിയിരുന്നു. എഴുത്തു പരീക്ഷയില്‍ ഓരോ വിഷയത്തിലും 30 ശതമാനം മാര്‍ക്ക് വേണം. നിശ്ചിത മാര്‍ക്ക് നേടാത്ത വിഷയത്തില്‍/വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അധിക പിന്തുണാ ക്ലാസ്സുകളില്‍ പങ്കെടുക്കണം. ക്ലാസുകള്‍ രാവിലെ 9.30 മുതല്‍ 12.30 വരെയായിരിക്കും

ഓരോ വിദ്യാലയത്തിലെയും സാഹചര്യം പരിഗണിച്ച് അവിടെയുള്ള അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെയാണ് ക്ലാസ്സുകള്‍ നടത്തുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.



By admin