മനാഫ് മാനേജരായിരുന്നപ്പോൾ കഴുത്തിൽ ബെൽറ്റിട്ട് പട്ടിയെപ്പോലെ നടത്തിച്ചെന്ന് യുവതി പറയുന്നു

കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ തൊഴിൽ പീഡനപരാതി ഉന്നയിച്ച മനാഫിനെതിരെ കേസ്. സ്ഥാപനത്തിലെ ജീവനക്കാരിയുടെ പരാതിയിലാണ് പെരുമ്പാവൂർ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മനാഫ് മാനേജരായിരുന്നപ്പോൾ കഴുത്തിൽ ബെൽറ്റിട്ട് പട്ടിയെപ്പോലെ നടത്തിച്ചെന്ന് യുവതി പറയുന്നു. ആറ് മാസം മുമ്പാണ് സംഭവം നടന്നതെന്നും യുവതി വ്യക്തമാക്കുന്നു. കേരളത്തെ നടുക്കിയ ദൃശ്യങ്ങള്‍ ഇന്നലെയാണ് പുറത്ത് വന്നത്. കഴുത്തില്‍ ബെല്‍റ്റിട്ട് ഒരു യുവാവിനെ മറ്റൊരാള്‍ നായയെ നടത്തിക്കുന്നത് പോലെ നടത്തുന്നതായിരുന്നു ദൃശ്യങ്ങളിലുള്ളത്.
അതേ സമയം, ദൃശ്യങ്ങള്‍ തൊഴില്‍ പീഡനമല്ലെന്ന് കണ്ടെത്തിയതായി എറണാകുളം ജില്ലാ ലേബര്‍ ഓഫീസര്‍ ലേബര്‍ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അവ്യക്തത ഉണ്ടെന്നും വ്യക്തിവൈരാഗ്യമെന്നടക്കം വിവരമുണ്ടെന്നും തൊഴില്‍ മന്ത്രി പ്രതികരിച്ചു.