കോഴിക്കോട്: ബിജെപില്‍ ചേരാന്‍ തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നും ഒരു പക്ഷേ വിദേശകാര്യമന്ത്രിയാകാന്‍ വരെ അവസരം കിട്ടുകയും ചെയ്യുമായിരുന്നെന്നും ശശി തരൂര്‍. എന്നാല്‍ രാജ്യത്തെ തങ്ങൾ വീക്ഷിക്കുന്ന വിധം വെവ്വേറെയായതിനാലും കാഴ്ചപ്പടുകള്‍ വിഭിന്നമായിരുന്നതിനാലും ആ അവസരം ഒഴിവാക്കിവിടുകയായിരുന്നെന്നും തരൂർ പറഞ്ഞു.
കോഴിക്കോട്ട് ഹോര്‍ത്തൂസ് വേദിയിലായിരുന്നു ഇക്കാര്യം പറഞ്ഞത്. യുഎൻ സെക്രട്ടറി ജനറൽ സ്ഥാനത്തേയ്ക്ക് മത്സരിച്ച് പരാജയപ്പെട്ട കാലത്ത് ബിജെപിയുടെ പ്രതിനിധി ന്യൂയോര്‍ക്കിലെ തന്റെ ഓഫീസില്‍ എത്തിയാണ് ക്ഷണിച്ചത്. വാജ്പേയി സര്‍ക്കാരിലെ ഒരു മന്ത്രിയായിരുന്നു തനിക്ക് ക്ഷണം നല്‍കിയത്. എന്നാല്‍ തനിക്ക് താല്‍പ്പര്യം തോന്നിയില്ല.
വർഷങ്ങളോളം താൻ ഒരു രാഷ്ട്രീയത്തിനൊപ്പമാണ് പ്രവർത്തിച്ചത്, അന്നെല്ലാം വിമര്‍ശനം ഉന്നയിച്ച മറ്റൊരു രാഷ്ട്രീയത്തിലേക്ക് പോകാൻ തനിക്ക് പോകാൻ സാധിക്കുമായിരുന്നില്ല. തനിക്ക് ഒരിക്കലും തനിക്ക് ഒരു ബിജെപിക്കാരനാകാൻ സാധിക്കില്ലെന്നായിരുന്നു നല്‍കിയ മറുപടിയെന്നും പറഞ്ഞു.