
കൊച്ചി: യു.ഡി.എഫ്. സംസ്‌ഥാന നേതൃയോഗത്തില്‍ ശശി തരൂര്‍ എം.പിയെ പരോക്ഷമായി വിമര്‍ശിച്ചു ഘടകകക്ഷി നേതാക്കള്‍.
പല വിഷയങ്ങളിലും പ്രതിരോധത്തില്‍ നില്‍ക്കുന്ന സംസ്‌ഥാന സര്‍ക്കാരിനു പിടിവള്ളിയാകുന്ന പ്രസ്‌താവനകള്‍ മുന്നണി നേതാക്കള്‍ ഒഴിവാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
തരൂരിന്റെ പേരു പരാമര്‍ശിക്കാതെയായിരുന്നു ഘടകകക്ഷി നേതാക്കളുടെ വിമര്‍ശനം. ഇത്തരം പ്രസ്‌താവനകള്‍ തുടരുന്നതു പിന്നീടു വിവാദമായി മാറുമെന്നും അത് യു.ഡി.എഫിനെ തകര്‍ക്കുമെന്നും ഉള്ള ആശങ്കയും ഘടകകക്ഷികള്‍ മറച്ചുവച്ചില്ല.
ജനങ്ങള്‍ക്കു മുന്നില്‍ ഐക്യം പ്രകടിപ്പിക്കുന്നതിനു വിവാദങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശവും നേതാക്കള്‍ മുന്നോട്ടുവച്ചു.