• Mon. Oct 21st, 2024

24×7 Live News

Apdin News

controversial-government-order-on-aided-school-college-teachers-salary-withdrawn | എയ്ഡഡ് അധ്യാപക ശമ്പള വിതരണത്തിലെ വിവാദ ഉത്തരവ് സർക്കാർ മരവിപ്പിച്ചു, അനിശ്ചിതത്വം മാറി

Byadmin

Oct 21, 2024


ഹെഡ് മാസ്റ്റർമാർക്കും പ്രിൻസിപ്പൽമാർക്കും പഴയ പോലെ ബിൽ ട്രഷറിയിലേക്ക് കൈ മാറാം

contoversial  order

2024 ഓക്ടോബർ മാസം മുതൽ ശമ്പള വിതരണത്തിന് മേലധികാരികളുടെ ഒപ്പ് വേണമെന്ന ധന വകുപ്പിന്റെ വിവാദ ഉത്തരവ് സർക്കാർ മരവിപ്പിച്ചു. ഹെഡ് മാസ്റ്റർമാർക്കും പ്രിൻസിപ്പൽമാർക്കും പഴയ പോലെ ബിൽ ട്രഷറിയിലേക്ക് കൈ മാറാം. മേലധികാരികളുടെ ഒപ്പ് വേണം എന്ന ഉത്തരവാണ് പ്രതിഷേധങ്ങൾക്കൊടുവിൽ മരവിപ്പിച്ചത്. ഇതോടെ സ്കൂൾ, കോളേജ് തലങ്ങളിലെ എയ്ഡഡ് അധ്യാപകരുടെ ശമ്പള വിതരണത്തിലെ അനിശ്ചിതത്വം മാറി.

സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഈ മാസത്തെ പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. ഈ ആഴ്‌ചയിൽതന്നെ തുക പെൻഷൻകാരുടെ കൈകളിൽ എത്തുമെന്ന്‌ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.



By admin