ആദ്യ ഫലസൂചനകൾ വരുമ്പോൾ അരവിന്ദ് കേജ്‌രിവാൾ, മുഖ്യമന്ത്രി അതിഷി എന്നിവർ പിന്നിലാണ്
![delhi](https://i0.wp.com/www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2025/02/762742/bjp-2.jpg?w=640&ssl=1)
ന്യൂഡൽഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ പുറത്ത്. വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മിനിറ്റുകളില്‍ ബി.ജെ.പിയാണ് മുന്നില്‍. 9. 16-വരെ ബി.ജെ.പി 47 സീറ്റുകളിലും എ.എപിക്ക് 21 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുന്നു. അതേസമയം കോണ്‍ഗ്രസ് ഒരു സീറ്റില്‍ മുന്നിട്ടുനില്‍ക്കുന്നു. ബി.എസ്.പി. ഒരു സീറ്റിലും മുന്നിലാണ്.
ആദ്യ ഫലസൂചനകൾ വരുമ്പോൾ അരവിന്ദ് കേജ്‌രിവാൾ, മുഖ്യമന്ത്രി അതിഷി എന്നിവർ പിന്നിലാണ്. ബി.ജെ.പി മുന്നേറ്റം പ്രവചിച്ച എക്സിറ്റ് പോൾ ഫലങ്ങളെ ശരിവെക്കുന്ന സൂചനകളാണ് തുടക്കത്തിൽ പുറത്തുവരുന്നത്. 70 സീറ്റുകളിലായി 699 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.തുടർഭരണം ലക്ഷ്യമിടുന്ന എ.എപിയും കാൽനൂറ്റാണ്ടിനുശേഷം അധികാരത്തിലെത്താൻ ശ്രമിക്കുന്ന ബി.ജെ.പി.യും തമ്മിലാണ് പ്രധാനമത്സരം.